17 കാരിയെ പീഡിപ്പിച്ച 42 കാരൻ അറസ്റ്റിൽ
Friday 25 September 2020 12:31 AM IST
ഹരിപ്പാട്: ബന്ധുവും അയൽവാസിയുമായ 17 വയസുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പതിയാങ്കര തൈപ്ലാട്ട് കിഴക്കതിൽ ഹാഷിമിനെയാണ് (42) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി മാത്രം വീട്ടിലുള്ള സമയത്താണ് അവിടെ എത്തിയ ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. പെയിന്റിങ് തൊഴിലാളിയായ ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് . തൃക്കുന്നപ്പുഴ സി.ഐ.ആർ. ജോസ് , എസ്.ഐ.ആനന്ദബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊ ലീസ് പ്രതിയെ വീടിന് സമീപം വെച്ച് പിടികൂടി. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും.