കണ്ണൂരിൽ 419 പേർക്ക് കൊവിഡ്

Saturday 26 September 2020 12:10 AM IST

347 പേർക്ക് സമ്പർക്കം

കണ്ണൂർ: ജില്ലയിൽ 419 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 51 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 20 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 9455 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 217 പേരടക്കം രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. നിലവിലുള്ള രോഗികളിൽ 2048 പേർ വീടുകളിലും 964 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 14,323 പേരാണ്. ഇതിൽ 13,251 പേർ വീടുകളിലും 1072 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1,16,421 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,15,763 എണ്ണത്തിന്റെ ഫലം വന്നു. 658 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.