322 പേർക്ക് കൊവിഡ്: 318 ഉം സമ്പർക്കം വഴി

Saturday 26 September 2020 12:20 AM IST

കോട്ടയം : ജില്ലയിൽ 322 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 318 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാലുപേർ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടുപേരും രോഗബാധിതരായി. ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 165 പേർ പുരുഷൻമാരും, 118 പേർ സ്ത്രീകളും, 39 പേർ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 48 പേരുണ്ട്. കോട്ടയം : 36, ഈരാറ്റുപേട്ട : 31, അയ്മനം : 25, കാഞ്ഞിരപ്പള്ളി : 21, വാഴപ്പള്ളി : 15, ആർപ്പൂക്കര, വാകത്തനം : 12, ചങ്ങനാശേരി : 11, അയർക്കുന്നം, മറവന്തുരുത്ത്, പായിപ്പാട്, വിജയപുരം : 7, ഭരണങ്ങാനം, എലിക്കുളം, കുമരകം : 6 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്.

193 പേർ രോഗമുക്തരായി. നിലവിൽ 3141 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8888 പേർ രോഗബാധിതരായി. 5744 പേർ രോഗമുക്തി നേടി. 19218 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.