മയക്കുമരുന്ന് രാജാവിന്റെ ഫ്ളാറ്റ് പൊളിച്ചപ്പോൾ കിട്ടിയത് 184.32 കോടി രൂപയും സ്വർണവും

Saturday 26 September 2020 12:39 AM IST

മെ​ഡി​ലി​യ​ൻ​:​ ​കു​പ്ര​സി​ദ്ധ​ ​കൊ​ളം​ബി​യ​ൻ​ ​മ​യ​ക്കു​മ​രു​ന്ന് ​രാ​ജാ​വ് ​പാ​ബ്ലോ​ ​എ​മി​ലോ​ ​എ​സ്‌​കോ​ബാ​റി​ന്റെ​ ​പ​ഴ​യ​ ​ഫ്ളാ​റ്റ് ​പൊ​ളി​ച്ച​ ​മ​രു​മ​ക​ന് ​ല​ഭി​ച്ച​ത് ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​പ​ണ​ ​ശേ​ഖ​രം.

പാ​ബ്ലോ​ ​എ​സ്‌​കോ​ബാ​ർ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തോ​ളം​ ​ഒ​ളി​ത്താ​വ​ള​മാ​ക്കി​യ​ ​കൊ​ളം​ബി​യ​യി​ലെ​ ​മെ​ഡി​ലി​യ​ൻ​ ​പ​ട്ട​ണ​ത്തി​ലെ​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​രു​മ​ക​നാ​യ​ ​നി​ക്കോ​ള​സ് ​എ​സ്‌​കോ​ബാ​ർ​ 184.32​ ​കോ​ടി​ ​രൂ​പ​യോ​ളം​ ​മൂ​ല്യ​മു​ള്ള​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​ർ​ ​ക​ണ്ടെ​ത്തി​യ​ത്.ഫ്ളാ​റ്റി​ന്റെ​ ​ബേ​സ്‌​മെ​ന്റി​ലെ​ ​ചു​മ​രി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​ഇ​ത്.ചീ​ഞ്ഞ​ളി​ഞ്ഞ​ ​ശ​വ​ശ​രീ​ര​ത്തി​ന്റെ​ ​ദു​ർ​ഗ​ന്ധം​ ​വ​ന്ന​തി​നാ​ലാ​ണ് ​ചു​മ​ർ​ ​പൊ​ളി​ച്ചു​നോ​ക്കി​യ​ത്.​ ​പ്ലാ​സ്റ്റി​ക്ക് ​ക​വ​റി​ൽ​ ​പൊ​തി​ഞ്ഞ​ ​രീ​തി​യി​ലു​ള്ള​ ​നോ​ട്ട് ​കെ​ട്ടു​ക​ൾ​ ​ഉ​പ​യോ​ഗ​ ​ശൂ​ന്യ​മാ​യ​ ​രീ​തി​യി​ലാ​ണ് ​എ​ന്നാ​ണ് ​നി​ക്കോ​ളാ​സ് ​എ​സ്‌​കോ​ബാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തി​ന് ​പു​റ​മേ​ ​ഒ​രു​ ​ടൈ​പ്പ് ​റൈ​റ്റ​ർ,​ ​സാ​റ്റ​ലെ​റ്റ് ​ഫോ​ൺ,​ ​സ്വ​ർ​ണ്ണ​പേ​ന,​ ​ക്യാ​മ​റ,​ ​ഇ​തു​വ​രെ​ ​ഡെ​വ​ല​പ്പ് ​ചെ​യ്യാ​ത്ത​ ​ഒ​രു​ ​ചു​രു​ൾ​ ​ഫി​ലിം​ ​എ​ന്നി​വ​യും​ ​ക​ണ്ടെ​ത്തി..