ഇത്രയും സിംപിളാണോ താരരാജാവ്! ഫോട്ടോഷൂട്ടിനായി ഫോട്ടോഗ്രാഫറുടെ കുഞ്ഞുമുറിയിലെത്തിയ മോഹൻലാൽ

Saturday 26 September 2020 1:22 PM IST

മോഹൻലാൽ എന്ന വ്യക്തിയെ ഇത്രയധികം സിനിമ പ്രേമികൾ സ്നേഹിക്കാൻ കാരണം അദ്ദേഹത്തിന്റെ അഭിനയം കൊണ്ടു മാത്രമല്ല, സ്വഭാവം കൊണ്ടു കൂടിയാണ്. ഇത്രയും ഉന്നതങ്ങളിൽ എത്തിയിട്ടും 'ലാലേട്ടൻ' ഇപ്പോഴും സിംപിൾ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.

മോഹൻലാൽ എന്ന മഹാനടനെക്കുറിച്ച് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരു ഫിലിം മാഗസീനിലെ ഫോട്ടോഗ്രാഫർ ആയിട്ടാണ് അനീഷ് തന്റെ കരിയർ ആരംഭിച്ചത്.

ഇതുവരെ ഫോട്ടോ എടുത്തതിൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി മോഹൻലാലാണെന്ന് അനീഷ് പറയുന്നു. 'ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. പത്ത് വർഷത്തോളമായി ലാൽ സാറിന്റെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയിട്ട്. 'കിളിചുണ്ടൻ മാമ്പഴം' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ ചിത്രങ്ങളെടുത്തത്. അന്ന് സാറിന്റെ അടുത്തേക്ക് പോകാൻ എനിക്ക് പേടിയുണ്ടായിരുന്നു.

എന്നിരുന്നാലും ധൈര്യം സംഭരിച്ച് ഫോട്ടോകൾ എടുത്തോട്ടെയെന്ന് ചോദിച്ചു. ഷൂട്ടിംഗിനിടെ എനിക്കായി അദ്ദേഹം പോസ് ചെയ്തു. ആ ആദ്യ ഫോട്ടോ മുതൽ ഇന്നുവരെ ഞാൻ എടുത്ത ആയിരക്കണക്കിന് ഫോട്ടോകളിലൂടെ ലാലേട്ടനുമായിട്ടുള്ള ബന്ധം വളർന്നു.'- അനീഷ് പറഞ്ഞു.

എങ്ങനെയാണ് മോഹൻലാലിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറായതെന്ന ചോദ്യത്തിന് അനീഷ് നൽകിയ മറുപടി ഇങ്ങനെ 'മോഹൻലാൽ സ്‌പെഷ്യൽ സിനിമാ മാസികയ്ക്കായി ഞാൻ പരദേശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ചു. സെറ്റിൽ നല്ല തിരക്കാണ്. ലാൽ സർ ഒരു വൃദ്ധന്റെ വേഷത്തിലും. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളെടുത്തു.

സർ പോയിക്കഴിഞ്ഞ് സെറ്റ് വിടാമെന്ന് കരുതി. ഞാൻ ക്യമാറ പായ്ക്ക് ചെയ്യുമ്പോൾ ,സാറിന്റെ കാർ വന്നു. അദ്ദേഹം എനിക്ക് കൊച്ചിവരെ ലിഫ്റ്റ് വാഗ്ദ്ധാനം ചെയ്തു. സന്തോഷം കൊണ്ട് സ്തബ്ധനായി.ആ കാർ യാത്ര എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ദൈവം എപ്പോഴും അതിന്റെ മൂന്നിരട്ടി നൽകുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു- അനീഷ് പറഞ്ഞു.

തന്നെ ഭയപ്പെടുത്തിയ എന്നാൽ മോഹൻലാൽ എന്ന വ്യക്തി എത്രത്തോളം സിംപിളാണെന്നും തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. ഓരു ഫോട്ടോഷൂട്ടിന്റെ ഇടയ്ക്ക് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് അനീഷ് ഉപാസന വെളിപ്പെടുത്തിയത്. കൊച്ചിയിലെ താജ് ഹോട്ടലിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. എന്നാൽ ഇൻഡോർ ഏരിയ ലഭ്യമല്ലാത്തതിനാൽ,ഔട്ട്‌ഡോർ ഷൂട്ടിനായി ആസൂത്രണം ചെയ്തു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് സർ തന്നെ മുറിയിലേക്ക് വിളിച്ച് ചോദിച്ചു,എന്തുതരം ആസൂത്രണമാണ് ചെയ്തതെന്ന്.ഷൂട്ടിംഗിനായി ആസൂത്രണം ചെയ്ത സ്ഥലത്ത് ആളുകൾ നിറയുന്നു. ഷൂട്ട് റദ്ദാക്കാൻ മോഹൻലാൽ സർ തന്നോട് പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. കണ്ണീരിന്റെ വക്കിലെത്തിയെന്നും അനീഷ് ഓർക്കുന്നു.

'സാർ കൺസപ്റ്റ് കുറിപ്പുകൾ ചോദിച്ചു. ഞാൻ അത് നൽകി. അത് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു. മറ്റൊരു സ്ഥലം ക്രമീകരിക്കാമോ എന്ന് ചോദിച്ചു. പെട്ടെന്നുള്ള ചോദ്യത്തിൽ മനസിൽ വന്ന എനിക്കറിയാവുന്ന ഒരേയൊരു സ്ഥലം ഞാൻ താമസിക്കുന്ന സ്ഥലമാണ്. പാലാരിവട്ടത്തെ എന്റെ ചെറിയ മുറി. എന്നാൽ എങ്ങനെ അദ്ദേഹത്തെപ്പോലൊരു പ്രശസ്ത നടനെ ഞാൻ അവിടെ കൊണ്ടുപോകും?സാർ അതിന് തയ്യാറാകുമോ എന്ന് അറിയാൻ ആഗ്രഹിച്ചുവെന്ന്' അനീഷ് പറയുന്നു, സമ്മതം കിട്ടിയതോടെ എല്ലാം നിമിഷ നേരം കൊണ്ട് ക്രമീകരിച്ചു .സാർ എന്റെ മുറിയിലേക്ക് വന്നു. ഇത് എനിക്ക് ഒരു സ്വപ്നം പോലെയായിരുന്നു.എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും മികച്ച ഫോട്ടോഷൂട്ടുകളിൽ ഒന്നായിരുന്നു അത്.സിദ്ദിഖ് സർ, ആ ഫോട്ടോകൾ കണ്ടപ്പോൾ എന്നെ വ്യക്തിപരമായി വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു