കൗതുകമായി ലെനയുടെ പഴയ ചിത്രം
Sunday 27 September 2020 3:18 AM IST
തന്റെ ഒരു പഴയ ചിത്രം പങ്കുവച്ച് ലെന.ചെറുപ്പത്തിലാണ് എനിക്ക് കൂടുതൽ പ്രായമെന്ന് തോന്നുന്നു. നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ? ലെന ചോദിക്കുന്നു. ഇപ്പോഴാണ് പ്രായം കുറഞ്ഞതെന്നും ഈ ഫോട്ടയിൽ പ്രായം തോന്നിക്കുന്നുണ്ടെന്നും കമന്റുകൾ. ലെനയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ് മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത് .22 വർഷത്തെ അഭിനയത്തിനിടെ നൂറ്റിപത്തിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ലെന സംവിധാന രംഗത്തേക്ക് അടുത്ത വർഷം പ്രവേശിക്കുകയാണ്.ആർട്ടിക്കൾ 21, സാജൻ ബേക്കറി സിൻസ് 1962എന്നിവയാണ് ലെനയുടെ പുതിയ ചിത്രങ്ങൾ.