കൗമാരപ്രായക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ, പിടിയിലായവരിൽ 64കാരനും

Saturday 26 September 2020 8:57 PM IST

മലപ്പുറം: കൗമാര പ്രായക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിൽ ആറ് പേർ അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റിലായവർക്കെതിര വേങ്ങര പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ ലഭിച്ച പരാതിയിൽ ഒരാളുമാണ് അറസ്റ്റിലായത്.

നെടുംപറമ്പ് ചിറയിൽ കബീർ (29), ചേറൂർ മുളയത്തിൽ നിസ്താർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻ കലായിൽ പോക്കർ (64), മമ്പീതി വള്ളിക്കാടൻ മുഹമ്മദ് ഹുസൈൻ (55) എന്നിവരാണ് പിടിയിലായത്.

16 വയസുകാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. കൂരിയാട് വെച്ച് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിൽ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായ മറ്റൊരാൾ. കരിപ്പൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.