ശബരി ഫലവൃക്ഷ പദ്ധതിയിൽ മാടക്കത്തറ പങ്കുചേരുന്നു

Saturday 26 September 2020 9:37 PM IST

തൃശൂർ: ശബരിമല പൂങ്കാവനത്തിന് സമീപം കൂനങ്കര ശബരി ശരണാശ്രമം സ്ഥിതി ചെയ്യുന്ന 18 ഏക്കർ സ്ഥലത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്ന 'ശബര്യാരാമം' പദ്ധതിയിൽ പങ്കുചേരാൻ മാടക്കത്തറ ഗ്രാമം ഒരുങ്ങുന്നു. ശബര്യാരാമത്തിലേക്ക് ആവശ്യമായ എല്ലാ ഫലവൃക്ഷങ്ങളുടെയും തൈകൾ ശേഖരിച്ച് ആഘോഷപൂർവ്വം മാടക്കത്തറ ഗ്രാമത്തിൽ നിന്നും പ്രത്യേകം തയ്യാർ ചെയ്ത വാഹനത്തിൽ കൊണ്ടുപോകുന്നതിന് സജ്ജീകരണം ആരംഭിച്ചു.

ശബരിമലയിൽ എത്തുന്ന അയ്യപ്പ തീർത്ഥാടകർക്ക് വിശ്രമിക്കാനും ഭക്ഷണ, താമസ, ചികിത്സാ സൗകര്യം ഒരുക്കാനും സജ്ജമാക്കിയിട്ടുള്ള പ്രമുഖ ഇടത്താവളമാണ് ശബരി ശരണാശ്രമം. അവിടെ ഫലവൃക്ഷം വച്ചുപിടിപ്പിക്കുന്നതിലൂടെ യാത്ര ചെയ്തുവരുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ പഴവർഗ്ഗങ്ങൾ ഭക്ഷണമായി നൽകാനാകും. മാടക്കത്തറയിലുള്ള നഴ്സറികളിൽ നിന്നാണ് ഫലവൃക്ഷത്തൈകൾ ശേഖരിക്കുന്നത്.

മാടക്കത്തറയിൽ നടന്ന യോഗത്തിൽ ശബരി ശരണാശ്രമം ട്രസ്റ്റിയായ കുമ്മനം രാജശേഖരൻ പദ്ധതി വിശദീകരിച്ചു. യാത്രാക്ലേശം നിമിത്തം വിശന്നു വലഞ്ഞുവരുന്ന അയ്യപ്പന്മാർക്ക് ഫലവർഗ്ഗം നൽകി വിശപ്പകറ്റുന്നതിന് ഈശ്വരീയമായ ശ്രേഷ്ഠ കർമ്മമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു, ഹിന്ദു ഐക്യവേദി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷരുൺ കൂട്ടാല, ബി.ജെ.പി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രനീഷ്, ബി.ജെ.പി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിനോജ് ചിറക്കേകോട്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത്, അഡ്വ. ഹരികിരൺ തുടങ്ങിയവർ സംബന്ധിച്ചു.

വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​നി​റു​ത്തി​വ​ച്ച് ​രേ​ഖ​കൾ സി.​ബി.​ഐ​ക്ക് ​കൈ​മാ​റ​ണം

തൃ​ശൂ​ർ​:​ ​ലൈ​ഫ് ​മി​ഷ​ന്റെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ഫ്‌​ളാ​റ്റ് ​സ​മു​ച്ച​യ​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​അ​ന്വേ​ഷ​ണ​വും​ ​വി​ജി​ല​ൻ​സ് ​നി​റു​ത്തി​വ​ച്ച് ​കൈ​വ​ശ​മു​ള്ള​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​സി.​ബി.​ഐ​യ്ക്ക് ​കൈ​മാ​റ​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​സി​ന്റെ​ ​ഉ​റ​വി​ടം​ ​വി​ദേ​ശ​ ​പ​ണം​ ​കൈ​പ്പ​റ്റി​യ​തും​ ​അ​തി​ന്റെ​ ​വി​നി​യോ​ഗ​വു​മാ​ണ്.​ ​ഇ​ത് ​വി​ജി​ല​ൻ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ൽ​പ്പെ​ട്ട​ ​വി​ഷ​യ​മ​ല്ല.​ 2019​ ​ജൂ​ലാ​യ് 11​ന് ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ടാ​ൻ​ ​ലൈ​ഫ് ​മി​ഷ​ന് ​ഫ​യ​ൽ​ ​ന​ൽ​കി​യ​തോ​ടെ​ ​ആ​രം​ഭി​ച്ച​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​വ​ൻ​ ​അ​ഴി​മ​തി​ക്കും​ ​ത​ട്ടി​പ്പി​നും​ ​ഇ​ട​യാ​ക്കി.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​നം​ ​എ​ടു​ത്ത​വ​രി​ലേ​ക്കും​ ​പ​ങ്കു​പ​റ്റി​യ​വ​രി​ലേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​നീ​ള​ണം.​ ​നി​യ​മ​കാ​ര്യ​ ​വ​കു​പ്പ് ​ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ ​നി​ബ​ന്ധ​ന​ക​ളൊ​ന്നും​ ​ഇ​പ്പോ​ൾ​ ​കാ​ണാ​നി​ല്ല.​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല​ ​പൂ​ർ​ണ്ണ​മാ​യും​ ​സി.​ബി.​ഐ​യെ​ ​ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

അ​​​നി​​​ൽ​​​ ​​​അ​​​ക്ക​​​ര​​​ ​​​എം.​​​എ​​​ൽ.​​​എ​​​യ്ക്ക്നേ​​​രെ ഭീ​​​ഷ​​​ണി​​​യെ​​​ന്ന് ​​​ടി.​​​എ​​​ൻ​​​ ​​​പ്ര​​​താ​​​പൻ

തൃ​​​ശൂ​​​ർ​​​:​​​ ​​​അ​​​നി​​​ൽ​​​ ​​​അ​​​ക്ക​​​ര​​​ ​​​എം.​​​എ​​​ൽ.​​​എ​​​യ്ക്ക് ​​​പൊ​​​ലീ​​​സ് ​​​സു​​​ര​​​ക്ഷ​​​ ​​​ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ​​​എം.​​​പി​​​യും​​​ ​​​കെ.​​​പി.​​​സി.​​​സി​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​കാ​​​ര്യ​​​സ​​​മി​​​തി​​​ ​​​അം​​​ഗ​​​വു​​​മാ​​​യ​​​ ​​​ടി.​​​എ​​​ൻ.​​​ ​​​പ്ര​​​താ​​​പ​​​ൻ​​​ ​​​ഡി.​​​ജി.​​​പി​​​ക്കും​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ക്കും​​​ ​​​ക​​​ത്ത് ​​​ന​​​ൽ​​​കി.​​​ ​​​അ​​​നി​​​ൽ​​​ ​​​അ​​​ക്ക​​​ര​​​യെ​​​ ​​​അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ​​​ടെ​​​ലി​​​ഫോ​​​ണി​​​ലൂ​​​ടെ​​​യും​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​പ​​​രി​​​സ​​​ര​​​ത്ത് ​​​വ​​​ന്നും​​​ ​​​ചി​​​ല​​​ർ​​​ ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ​​​ക​​​ത്ത്.​​​ ​​​ഡി.​​​വൈ.​​​എ​​​ഫ്‌.​​​ഐ​​​യും​​​ ​​​മ​​​റ്റ് ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​ണ് ​​​ഭീ​​​ഷ​​​ണി​​​ക്കു​​​ ​​​പി​​​ന്നി​​​ലെ​​​ന്നാ​​​ണ് ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​ആ​​​രോ​​​പ​​​ണം.​​​ ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും​​​ ​​​ആ​​​ക്ര​​​മ​​​ണം​​​ ​​​ന​​​ട​​​ത്തി​​​യാ​​​ലും​​​ ​​​ആ​​​ക്ഷേ​​​പി​​​ച്ചാ​​​ലും​​​ ​​​അ​​​ഴി​​​മ​​​തി​​​ ​​​വെ​​​ളി​​​ച്ച​​​ത്ത് ​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പി​​​റ​​​കോ​​​ട്ട് ​​​പോ​​​കി​​​ല്ലെ​​​ന്നും​​​ ​​​ടി.​​​എ​​​ൻ​​​ ​​​പ്ര​​​താ​​​പ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.