ഇമ്രാന്റെ വിദ്വേഷ പ്രസംഗം; തിരിച്ചടിച്ച് ഇന്ത്യൻ തീപ്പൊരി, യു.എൻ അസംബ്ളിയിൽ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

Saturday 26 September 2020 10:42 PM IST

ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ കാശ്‌മീർ പ്രശ്നം ഉന്നയിച്ച്, ഇന്ത്യയ്ക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദ്വേഷ പ്രസംഗം നടത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി. റെക്കാർഡ് ചെയ്‌ത ഇമ്രാന്റെ പ്രസംഗം പ്രദർശിപ്പിക്കുമ്പോൾ ഇറങ്ങിപ്പോയ ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ, പിന്നീട് തീപ്പൊരി പ്രസംഗത്തിൽ ഇമ്രാൻ ഖാന് ചുട്ട മറുപടി നൽകി.

ഏഴ് പതിറ്റാണ്ടിലെ പാകിസ്ഥാന്റെ നേട്ടങ്ങൾ ഭീകരപ്രവർത്തനവും വംശഹത്യയും ഭൂരിപക്ഷ മതഭീകരതയും ആണവായുധങ്ങളുടെ രഹസ്യ‌ക്കച്ചവടവും മാത്രമാണെന്ന് മിജിതോ തിരിച്ചടിച്ചു. കാശ്‌മീരിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിയണമെന്നും ആവശ്യപ്പെട്ടു.

ലോകത്തെ കാട്ടാൻ ഒരു നേട്ടവുമില്ലാത്ത,​ യുക്തിഭദ്രമായ ഒരു നിർദ്ദേശവും നൽകാനില്ലാത്ത ഒരാളുടെ രോഷപ്രകടനമാണിത്. നുണകളും തെറ്റായ വിവരങ്ങളും യുദ്ധക്കൊതിയും വിദ്വേഷവും ഈ സഭയിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. യു.എൻ വിലക്കിയ ഭീകരരെ പാർപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ഭീകരർക്ക് പാക് സർക്കാർ പെൻഷൻ കൊടുക്കുന്നു. ഭീകരൻ ബിൻലാദൻ രക്തസാക്ഷിയാണെന്ന് പാക് പാ‌ർലമെന്റിൽ പറഞ്ഞ നേതാവാണ് ഇമ്രാൻ. സ്വന്തം ജനങ്ങളെ (ബംഗ്ലാദേശിൽ)​ കൊന്നൊടുക്കി 39 വർഷം മുമ്പ് ദക്ഷിണേഷ്യയിൽ ആദ്യമായി വംശഹത്യ നടത്തിയത് പാകിസ്ഥാനാണ്​. തന്റെ രാജ്യത്ത് 30,​000 - 40,​000 ഭീകരരുണ്ടെന്ന് ഇമ്രാൻ കഴിഞ്ഞ വർഷം അമേരിക്കയിൽ പരസ്യമായി സമ്മതിച്ചതാണ്. പാകിസ്ഥാൻ പരിശീലിപ്പിക്കുന്ന ഈ ഭീകരരാണ് കാശ്മീരിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങൾ നടത്തുന്നത്. സ്വന്തം രാജ്യത്തെ ഹിന്ദു,​ ക്രിസ്‌ത്യൻ,​ സിക്ക് ന്യൂനപക്ഷങ്ങളെ മതനിന്ദാ നിയമവും നി‌ർബന്ധിത പരിവ‌ർത്തനവും മറ്റ് ക്രൂര മാർഗങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നു. മുസ്ലീങ്ങളുടെ രക്ഷകൻ എന്ന് അവകാശപ്പെടുന്ന നേതാവ് ഒരു വിഭാഗം മുസ്ലീങ്ങളെ ഭീകരാക്രമണങ്ങളിലൂടെയു മറ്റും കൊന്നൊടുക്കുന്നു.

ജമ്മു കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അവിടത്തെ നിയമനിർമ്മാണങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. കാശ്‌മീരിന്റെ ചില ഭാഗങ്ങൾ പാകിസ്ഥാൻ കൈയടക്കിയതിൽ മാത്രമാണ് തർക്കം. ആ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിയണം - മിജിതോ പ്രഖ്യാപിച്ചു. യു.എൻ ചർച്ചയിൽ ഓൺലൈനിലാണ് രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്നത്.

മിജിതോ 2010 ബാച്ച്

പാക്കിസ്ഥാന് തക്ക മറുപടി നൽകുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പ്രതികരിച്ചതിന് പിന്നാലെയാണ് മിജിതോയുടെ തീപ്പൊരി പ്രസംഗം. 2010 ഐ.എഫ്.എസ് ബാച്ചിലെ മിജിതോ, ജൂനിയറായ നയതന്ത്രപ്രതിനിധിയാണ്. സ്വദേശം നാഗാലാൻഡ്.

ഇമ്രാന്റെ ആരോപണം

ലോകത്ത് ഇസ്ളാമോഫോബിയ സ്പോൺസർ ചെയ്യുന്ന ഒരേയൊരു ഗവൺമെന്റ് ഇന്ത്യയിലേതാണ്. ദൗർഭാഗ്യവശാൽ ആർ.എസ്.എസ് ആശയങ്ങളാണ് ഭരണത്തിലുള്ളത്. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു. മുസ്ളീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ തുല്യരായി കണക്കാക്കുന്നില്ല. അവിടത്തെ ഹിന്ദു ദേശീയതാ സർക്കാർ മുസ്ളിങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും സ്പോൺസർ ചെയ്യുന്നു.

ര​ക്ഷാ​സ​മി​തി​യി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​യെ എ​ത്ര​കാ​ലം​ ​മാ​റ്റി​ ​നി​റു​ത്തും​:​ ​മോ​ദി

ന്യൂ​ഡ​ൽ​ഹി​:​ഐ​ക്യ​രാ​ഷ്‌​ട്ര​ ​സ​ഭ​യി​ൽ​ ​കാ​ലോ​ചി​ത​ ​മാ​റ്റ​ങ്ങ​ൾ​ക്ക് ​സ​മ​യം​ ​അ​തി​ക്ര​മി​ച്ചെ​ന്നും​ ​ലോ​ക​ത്ത് ​നി​ർ​ണാ​യ​ക​ ​ശ​ക്തി​യാ​യ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ര​ക്ഷാ​സ​മി​തി​യി​ൽ​ ​സ്ഥി​രാം​ഗ​ത്വം​ ​ന​ൽ​കാ​ൻ​ ​വൈ​ക​രു​തെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​റ​ഞ്ഞു.​ ​ന്യൂ​യോ​ർ​ക്കി​ൽ​ ​യു.​ ​എ​ൻ​ ​ജ​ന​റ​ൽ​ ​അ​സം​ബ്ളി​യു​ടെ​ 75​-ാം​ ​യോ​ഗ​ത്തി​ൽ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. യു.​ ​എ​ന്നി​ന്റെ​ ​സ്ഥാ​പ​ക​ ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ​ ​ഇ​ന്ത്യ​യി​ലെ​ 130​ ​കോ​ടി​ ​ജ​ന​ങ്ങ​ൾ​ ​ഐ​ക്യ​രാ​ഷ്‌​ട്ര​ ​സ​ഭ​യി​ലെ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​കാ​ത്തി​രി​ക്കു​ന്നു.​ ​യു​ക്തി​പൂ​ർ​വ​മാ​യ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​ന​ട​ക്കു​മോ​യെ​ന്ന് ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​ആ​ശ​ങ്ക​യു​ണ്ട്.​ ​എ​ത്ര​കാ​ലം​ ​ഇ​ന്ത്യ​യെ​ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ ​ഉ​ന്ന​ത​സ​മി​തി​യി​ൽ​ ​നി​ന്ന് ​അ​ക​റ്റി​ ​നി​റു​ത്തും.​ ​ലോ​ക​ത്തെ​ 18​ശ​ത​മാ​നം​ ​ജ​ന​ങ്ങ​ളും​ ​അ​നേ​കം​ ​സം​സ്‌​കാ​ര​ങ്ങ​ളും​ ​ഭാ​ഷ​ക​ളും​ ​വി​ചാ​ര​ധാ​ര​ക​ളു​ള്ള​ ​ഇ​ന്ത്യ​ ​അ​നേ​ക​ ​വ​ർ​ഷ​ത്തെ​ ​വി​ദേ​ശ​ ​ആ​ധി​പ​ത്യം​ ​അ​തി​ജീ​വി​ച്ച​ ​രാ​ജ്യ​മാ​ണ്. ശ​ക്ത​മാ​യി​രു​ന്ന​പ്പോ​ൾ​ ​ലോ​ക​ത്തെ​ ​ബു​ദ്ധി​മു​ട്ടി​ച്ചി​ല്ല.​ ​ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള​പ്പോ​ൾ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​ബാ​ദ്ധ്യ​ത​യു​മാ​യി​ട്ടി​ല്ല.​ ​ലോ​ക​ത്തെ​ ​മാ​റ്റി​മ​റി​ക്കു​ന്ന​ ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്ത്യ​യ്‌​ക്ക് ​ഇ​നി​യും​ ​എ​ത്ര​കാ​ലം​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.​ ​ഒ​രു​ ​രാ​ജ്യ​ത്തോ​ടു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​സൗ​ഹൃ​ദം​ ​മ​റ്റൊ​രു​ ​രാ​ജ്യ​ത്തി​നെ​തി​ര​ല്ലെ​ന്നും​ ​അ​മേ​രി​ക്ക​യെ​യും​ ​ചൈ​ന​യെ​യും​ ​പേ​രെ​ടു​ത്തു​ ​പ​റ​യാ​തെ​ ​മോ​ദി​ ​പ​റ​ഞ്ഞു.