കൊവിഡ് പ്രതിരോധം: യു.എൻ ഇടപെട്ടില്ലെന്ന് മോദി
ന്യൂഡൽഹി: കൊവിഡ് മഹാമാരി തടയുന്നതിൽ യു.എൻ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് ജനറൽ അസംബ്ളിയുടെ 75-ാം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോകം കൊവിഡിനെതിരെ പോരാടുമ്പോൾ ഐക്യരാഷ്‌ട്ര സഭ എന്ത് ഇടപെടലാണ് നടത്തിയത്?ഏറ്റവും വലിയ വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ സൗകര്യങ്ങൾ മനുഷ്യകുലത്തിനാകെ പ്രയോജനപ്പെടുത്തുമെന്നും മോദി പറഞ്ഞു.
പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
കൊവിഡ് വാക്സിൻ ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കും. മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.
മഹാമാരിക്കിടെ 150ഓളം രാജ്യങ്ങളിൽ ഇന്ത്യ മരുന്നെത്തിച്ചു.
40-50 കോടി ജനങ്ങളെ 4-5 വർഷത്തിനുള്ളിൽ ഇന്ത്യ ബാങ്കിംഗ് സംവിധാനത്തിൽ എത്തിച്ചു.
ഇന്ത്യ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി.
'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യമാണ് കൊവിഡ് കാലത്ത് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്.
2025ൽ രാജ്യത്തെ പൂർണമായും ക്ഷയവിമുക്തമാക്കും.
ആറുലക്ഷം ഗ്രാമങ്ങളിൽ ഒപ്ടിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് എത്തിക്കും
വനിതകൾക്ക് 26 ആഴ്‌ച പ്രസവാവധി അനുവദിച്ചതടക്കമുള്ള വനിതാ ശാക്തീകരണ നടപടികളും പരിഷ്‌കാരങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.