നടി റോഷ്‌നയും കിച്ചു ടെല്ലസും വിവാഹിതരാകുന്നു
Monday 28 September 2020 3:36 AM IST
റോഷ്‌ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകൾ.അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.