ജെ.ഡി.യുവിലേക്കില്ലെന്ന് ലോക്​താന്ത്രിക് ജനതാദൾ

Monday 28 September 2020 12:51 AM IST

പ​ട്​​ന​:​ബി​ഹാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​തീ​ഷ്​​ ​കു​മാ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ജ​ന​താ​ദ​ളി​ലേ​ക്ക്​​ ​(​യു​​​)​ ​മ​ട​ങ്ങു​ക​യാ​ണെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ത​ള്ളി​ ​ശ​ര​ത്​​ ​യാ​ദ​വി​ന്റെ​ ​ലോ​ക്​​താ​ന്ത്രി​ക് ​ജ​ന​താ​ദ​ൾ.​ ​

നി​യ​മ​സ​ഭ​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം​ ​ചേ​ർ​ന്ന്​​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​പാ​ർ​ട്ടി​ ​യോ​ഗ​ത്തി​ന്​​ ​ശേ​ഷം​ ​നേ​താ​ക്ക​ൾ​ ​വ്യ​ക്ത​മാ​ക്കി.​ ​ ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ​ ​ശ​ര​ത്​​ ​യാ​ദ​വ്​​ ​യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നി​ല്ല അ​സു​ഖ​ബാ​ധി​ത​നാ​യ​ ​ശ​ര​ത്​​ ​യാ​ദ​വി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​ ​സം​ബ​ന്ധി​ച്ച്​​ ​നി​തീ​ഷ്​​ ​കു​മാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​യു​ക​യും,​ ​ജെ.​ഡി.​യു​ ​നേ​താ​ക്ക​ൾ​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടു​ക​യും​ ​ചെ​യ്​​ത​തോ​ടെ​യാ​ണ്​​ ​യാ​ദ​വ്​​ ​പ​ഴ​യ​ ​ത​ട്ട​ക​ത്തി​ലേ​ക്ക്​​ ​മ​ട​ങ്ങു​മെ​ന്ന്​​ ​വ്യാ​പ​ക​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ത്​.​ ​മ​ഹാ​സ​ഖ്യ​ത്തി​ൽ​ ​ത​ങ്ങ​ൾ​ക്ക്​​ ​വേ​ണ്ട​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ ​പ​രാ​തി​ ​പാ​ർ​ട്ടി​ ​വൃ​ത്ത​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഉ​യ​ർ​ന്ന​തും​ ​ഇൗ​ ​വാ​ദ​ങ്ങ​ൾ​ക്ക്​​ ​ശ​ക്​​തി​ ​പ​ക​ർ​ന്നു. മു​ൻ​ ​ഡി.​ജി.​പി​ ​ ജെ.​ഡി.​യു​വിൽ മു​ൻ​ ​ബി​ഹാ​ർ​ ​ഡി.​ജി.​പി​ ​ഗു​പ്​​തേ​ശ്വ​ർ​ ​പാ​ണ്ഡെ​ ​ജ​ന​താ​ ​ദ​ൾ​ ​യു​വി​ൽ​ ​ചേ​ർ​ന്നു.​ ​ബി​ഹാ​ർ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ജെ.​ഡി.​യു​ ​നേ​താ​വു​മാ​യ​ ​നി​തീ​ഷ്​​ ​കു​മാ​റി​ന്റെ​ ​വ​സ​തി​യി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​പാ​ർ​ട്ടി​ ​പ്ര​വേ​ശ​നം.​ ​വ​രു​ന്ന​ ​നി​യ​മ​സ​ഭ​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ക്ക്​​ ​വേ​ണ്ടി​ ​മ​ത്സ​രി​ക്കാ​നാ​ണ്​​ ​പാ​ണ്ഡെ​ ​സ​‌​ർ​വീ​സി​ൽ​ ​നി​ന്ന് ​സ്വ​മേ​ധ​യാ​ ​രാ​ജി​വ​ച്ച​തെ​ന്ന് ​റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.