മകളെ പീഡിപ്പിച്ച പിതാവിന് പത്തുവർഷം കഠിന തടവ്
Monday 28 September 2020 7:26 AM IST
പത്തനാപുരം: പതിമൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പത്തുവർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയ്ക്കും കൊല്ലം ഫസ്റ്റ് അഡീഷൻ സെഷൻസ് കോടതി ശിക്ഷിച്ചു. പിഴയടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി അധിക ശിക്ഷ അനുഭവിക്കണം.
കുന്നിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012 മുതൽ 2017 വരെ പ്രായപൂർത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പത്തനാപുരം മുൻ സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കൊല്ലം കൺട്രോൾ റൂം സി.ഐയുമായ എം. അൻവറാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൊവിഡ് പരിശോധനകൾക്ക് ശേഷം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.