കഞ്ചാവുമായി പിടിയിലായത് കൊലക്കേസ് പ്രതി
Monday 28 September 2020 7:29 AM IST
കൊച്ചി: പനങ്ങാട്ടുനിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിലായി. നെട്ടൂർ കളപ്പുരയ്ക്കൽ അനന്തു ശിവൻ (22), നെട്ടൂർ കളപ്പുരയ്ക്കൽ നന്ദു (22), നെട്ടൂർ പാറയിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. മുമ്പ് നെട്ടൂരിൽ നടന്ന അർജുൻ വധക്കേസിലെ മൂന്നാം പ്രതിയാണ് അനന്തു ശിവൻ. നന്ദുവിനെ 130 ലഹരി ഗുളികകളുമായി പിടികൂടിയതിന് സെൻട്രൽ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇൻസ്‌പെക്‌ടർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.