573 പേർക്ക് കൊവിഡ്
തൃശൂർ : ജില്ലയിൽ 573 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,965 ആണ്. അസുഖബാധിതരായ 7,359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 39 പുരുഷന്മാരും 34 സ്ത്രീകളും 10 വയസിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.
ക്ലസ്റ്ററുകൾ
ഇഷാര ഗോൾഡ് തൃപ്രയാർ 6
കൃപ ഭവൻ മണ്ണംപേട്ട 5
നെടുപുഴ പൊലീസ് സ്റ്റേഷൻ 4
ടി.ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി 2
മദർ ഹോസ്പിറ്റൽ 1
അമല ഹോസ്പിറ്റൽ 1
ഹോളി ഗ്രേസ് മാള 1
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 1
മറ്റ് സമ്പർക്ക കേസുകൾ 527
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: ഏങ്ങണ്ടിയൂർ 01, 02, 04, 16 വാർഡുകൾ. 2ാം വാർഡ് മുഴുവൻ, 04ാം വാർഡിൽ നാലുമൂല തെക്ക് ടിപ്പുസുൽത്താൻ റോഡിലൂടെ ചുള്ളിപ്പടി റോഡ് ഹൈവേ വരെയും, ദേശീയപാതയിൽ ചുള്ളിപ്പടി മുതൽ ചേറ്റുവ വരെ വാർഡ് 01ലും 16ലും ഉൾപ്പെടുന്ന ചേറ്റുവ എം.ഇ.എസ് ചുള്ളിപ്പടി ഭാഗങ്ങൾ, വല്ലച്ചിറ 08ാം വാർഡ് (ആറാട്ടുപ്പുഴ പാലം മുതൽ നീലാംബരി റിസോർട്ടുവരെ), കയ്പറമ്പ് 18ാം വാർഡ് (പുത്തൂർ സെന്റർ വീട്ടുനമ്പർ 173 മുതൽ 471 വരെയുള്ള പ്രദേശം), വരന്തരപ്പിള്ളി 17ാം വാർഡ് (പടിഞ്ഞാറ്റുമുറി എസ്.എൻ.ഡി.പി ഹാൾ മുതൽ കീർത്തി അംഗൻവാടി വരെ), തളിക്കുളം 12ാം വാർഡ് , കുഴൂർ 05ാം വാർഡ് (സൂര്യഗ്രാമം കൈനാട്ടുത്തറ പ്രദേശം), നാട്ടിക 13ാം വാർഡ് (ടി വാർഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്റെ വീടുമുതൽ ഫിഷറീസ് സ്കൂളിന്റെ കിഴക്കുഭാഗം വരെ), പുത്തൂർ 11ാം വാർഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെൽത്ത് സെന്റർ റോഡിൽ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്റെ വീടിന് സമീപം എത്തിച്ചേരുന്ന വഴി ), വളളത്തോൾ നഗർ 13ാം വാർഡ് (നെടുമ്പുര റോഡിൽ നിന്നും കോഴിമാം പറമ്പ് ക്ഷേത്രം റോഡിലെ അങ്കൻവാടി വരെ), മണലൂർ 02, 10 വാർഡുകൾ, എറിയാട് 22ാം വാർഡ് (നാരായണൻകുട്ടിയുടെ ഫ്ളവർമിൽ മുതൽ പടിഞ്ഞാറ് അയ്യപ്പൻപാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉൾപ്പെടുന്ന പ്രദേശം), വരവൂർ 03ാം വാർഡ് (നടുവട്ടം ട്രാൻസ്ഫേർാർമർ മുതൽ പാറക്കുണ്ട് വരെ, തളി സബ്സെന്റർ റോഡുമുതൽ പള്ളി മദ്രസ വരെ അരക്കുളം മുതൽ ഹാജിയാർപ്പടി വരെ)