കണ്ണൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Monday 28 September 2020 7:38 AM IST

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെങ്ങളായി സ്വദേശികളായ സിയാദ് , മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവതിയെ പ്രതികളിലൊരാൾ ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോവുകയും, അവിടെവച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.യുവതിയെ തന്ത്രപൂർവമാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്.

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. സിയാദ് നേരത്തെ പീഡന കേസിലും, മോഷണ കേസിലും പ്രതിയായിരുന്നു. പ്രതികളിൽ ഒരാൾ പെയിന്‍റിംഗ് തൊഴിലാളിയും, രണ്ടാമത്തെയാൾ ഓട്ടോ ഡ്രൈവറും, മൂന്നാമത്തെയാൾ ഒരു കടയിലെ ജീവനക്കാരനുമാണ്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.