പൊലീസ് വാഹനം മറിഞ്ഞു: ഗുണ്ടാ നേതാവ് മരിച്ചു

Tuesday 29 September 2020 12:07 AM IST

ഭോപ്പാൽ: യു.പി പൊലീസിന്റെ വാഹനം മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിൽ അപകടത്തിൽപ്പെട്ട് ഗുണ്ടാ നേതാവ് മരിച്ചു. യു.പി സ്വദേശിയായ ഫിറോസ് അലിയെ മുംബയിൽ നിന്ന് അറസ്റ്റുചെയ്ത് യു.പിയിലേക്ക് കൊണ്ടുവരുന്നതിനിടെ കന്നുകാലികൾ മുന്നിൽ ചാടിയതിനെ തുടർന്ന് പൊലീസ് വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ഫിറോസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി കേസുകളിൽ പ്രതിയായ ഫിറോസിന്റെ പേരിൽ ഗുണ്ടാ നിയമം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. ഇയാളുടെ ബന്ധുവിനേയും അറസ്റ്റ് ചെയ്തിരുന്നു.