'കരണിനെതിരെ മൊഴി നൽകാൻ എൻ.സി.ബി നിർബന്ധിച്ചു", ആരോപണവുമായി ക്ഷിതിജ്

Tuesday 29 September 2020 12:00 AM IST

മും​ബ​യ്:​ ​ന​ട​ൻ​ ​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​ത്തി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​നാ​ർ​കോ​ട്ടി​ക്സ് ​ക​ൺ​ട്രോ​ൾ​ ​ബ്യൂ​റോ​യ്ക്കെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണം.​ ​കേ​സി​ൽ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​ക​ര​ൺ​ ​ജോ​ഹ​ർ​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​മു​ഖ​ർ​ക്കെ​തി​രെ​ ​മൊ​ഴി​ ​ന​ൽ​കാ​ൻ​ ​അ​റ​സ്റ്റി​ലാ​യ​ ​ക്ഷി​തി​ജ് ​ര​വി​ ​പ്ര​സാ​ദി​ന് ​മേ​ൽ​ ​എ​ൻ.​സി.​ബി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ​മ്മ​ർ​ദം​ ​ചെ​ലു​ത്തി​യെ​ന്ന് ​ക്ഷി​തി​ജി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സ​തീ​ഷ് ​മാ​ൻ​ഷി​ൻ​ഡെ​ ​പ​റ​ഞ്ഞു.​ ​എ​ൻ.​സി.​ബി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്റെ​ ​ക​ക്ഷി​യെ​ ​ഉ​പ​ദ്ര​വി​ക്കു​ക​യും​ ​ബ്ലാ​ക്ക്മെ​യി​ൽ​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​സ​തീ​ഷ് ​ആ​രോ​പി​ച്ചു.

ക​ര​ൺ​ ​ജോ​ഹ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ധ​ർ​മ​ ​പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​രെ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ​എ​ൻ.​സി.​ബി.​യു​ടെ​ ​നീ​ക്കം.​ ​ഇ​വ​ർ​ക്കെ​തി​രേ​ ​മൊ​ഴി​ ​ന​ൽ​കാ​നാ​യി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക്ഷി​തി​ജി​നെ​ ​ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​രോ​പി​ച്ചു. അ​തേ​സ​മ​യം,​ ​എ​ല്ലാ​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​എ​ൻ.​സി.​ബി​ ​വൃ​ത്ത​ങ്ങ​ൾ​ ​നി​ഷേ​ധി​ച്ചു.​ ​