വാക്‌സിൻ വെബ് സൈറ്റ് ആരംഭിച്ച് കേന്ദ്രം
Tuesday 29 September 2020 12:26 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ വികസനവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങളുൾപ്പെടുത്തി കേന്ദ്രസർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു. വാക്‌സിൻ വെബ് പോർട്ടൽ, നാഷണൽ ക്ലിനിക്കൽ രജിസ്ട്രി ഫോർ കൊവിഡ് 19 എന്നിവ ഐ.സി.എം.ആറാണ് തയാറാക്കിയത്. വെബ്സൈറ്റ് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തു.