വീട്ടിൽ കയറി ആക്രമണം: മൂന്ന് പ്രതികൾ പിടിയിൽ
Tuesday 29 September 2020 8:00 AM IST
കോതമംഗലം: പുന്നേക്കാട് വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പുന്നേക്കാട് മുണ്ടയ്ക്കൽ അനീഷ് (30), പള്ളുരുത്തി പോത്തൻപള്ളി ഷെമീർ (27), കീരംപാറ പ്ലാംകുടി അമൽ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂണിൽ നടന്ന അക്രമണത്തിനുശേഷം മൂവരും ഒളിവിൽ കഴിയുകയായിരുന്നു. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ അനിൽ ബി, സബ് ഇൻസ്പെക്ടർ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, സാബു കെ.ടി, ആസാദ്, അനൂപ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റുചെയ്തത്