കർണാടക നിർമ്മിത മദ്യവുമായി യുവാവ് കുടുങ്ങി
Tuesday 29 September 2020 8:03 AM IST
കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗിരി പാറക്കട്ടയിലെ നവീൻ (38) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. 180 മില്ലിയുടെ 480 കുപ്പിയും 480 പാക്കറ്റ് മദ്യവുമാണ് പിടിച്ചത്. കുമ്പള അഡീഷണൽ എസ്.ഐ പി. സോമയ്യയും സംഘവും ബദിയടുക്ക റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്‌കുമാർ, കെ.കെ. സജീഷ് കുമാർ, ഡ്രൈവർ മനോജ് എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.