486 പേർക്കുകൂടി കൊവിഡ്, അതിസങ്കീർണമെന്ന് ഐ.എം.എ

Tuesday 29 September 2020 3:40 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 486 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 404 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല.16 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശി കരുണാകരൻ നായർ(79), നരുവാമൂട് സ്വദേശി ബാലകൃഷ്ണൻ(85), വെഞ്ഞാറമ്മൂട് സ്വദേശിനി വിജയമ്മ(68) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 207 പേർ സ്ത്രീകളും 279 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 37 പേരും 60 വയസിനു മുകളിലുള്ള 77 പേരുമുണ്ട്. അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) വ്യക്തമാക്കി. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം. ആൾകൂട്ടം ഒഴിവാക്കാൻ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ടെന്നും ചികിത്സ വരും ദിവസങ്ങൾ സങ്കീർണമാകുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലാകെ 9,906 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

പുതുതായി നിരീക്ഷണത്തിലായവർ- 2,875

ആകെ നിരീക്ഷണത്തിലുള്ളവർ-29,269

നിരീക്ഷണകാലയളവ് പൂർത്തിയാക്കിയവ‌ർ 2,657

രോഗമുക്തിനേടിയവ‌ർ-506