ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് കസ്തൂരി
ഒന്നോ രണ്ടോ വ്യക്തികളുടെ പേര് കളങ്കപ്പെടുത്താമെന്നല്ലാതെ വ്യക്തമായസ്ഥിരീകരണമോ തെളിവുകളോ ഇല്ലാത്ത ലൈംഗികാരോപണങ്ങൾ കൊണ്ട്ഗുണമൊന്നുമില്ലെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാഗ് കശ്യപിന് നേരെഉയർന്ന പീഡന ആരോപണങ്ങൾക്ക് പ്രതികരണമായാണ് കസ്തൂരിയുടെ ട്വീറ്റ്.നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത്തരമൊരു അനുഭവം നേരടേണ്ടിവന്നതെങ്കിൽ നിങ്ങൾ ഇതുപോലെ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോഎന്നായിരുന്നു ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്. എന്ത് അടുപ്പമുളള ആൾ,എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് കസ്തൂരിമറുപടിയും നൽകി. സിനിമയ്ക്കുളളിൽ തനിക്ക് നേരെയും ലൈംഗീക അതിക്രമങ്ങൾഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കസ്തൂരി സംഭവത്തെ കുറിച്ച് കൂടുതലൊന്നുംവ്യക്തമാക്കിയില്ല.
തമിഴ്, തെലുങ്ക് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കസ്തൂരി മലയാളത്തിൽ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം ജയറാം നായകനായ അനിയൻ ബാവ ചേട്ടൻ ബാവയാണ്. രാജസേനൻ സംവിധാനം ചെയ്ത ഇൗ ചിത്രത്തിന് രചന നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ടീമാണ്.
കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത പഞ്ചപാണ്ഡവരാണ് കസ്തൂരിയുടെ മറ്റൊരു ശ്രദ്ധേയമായ മലയാള ചിത്രം.
മലയാളിയായ ഹാഷിം മരയ്ക്കാർ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഉൻ കാതൽ ഇരുന്താലിലാണ് കസ്തൂരി ഒടുവിൽ അഭിനയിച്ചത്.