ഭക്ഷണ വിപണിയിൽ 'ടേക്ക് എവേ" തരംഗം
Wednesday 30 September 2020 12:00 AM IST
ന്യൂഡൽഹി: കൊവിഡ് കാലത്ത് ഇന്ത്യയിലെ ഭക്ഷണ വിപണിയിൽ മികച്ച സ്വീകാര്യത നേടി 'ടേക്ക് എവേ" സേവനം. കൊവിഡിന് മുമ്പ് റെസ്‌റ്റോറന്റിൽ ഇരുന്ന് കഴിക്കുകയോ ഉപഭോക്താവ് നൽകുന്ന മേൽവിലാസത്തിലേക്ക് ഡെലവിറി ചെയ്യുകയോ ആയിരുന്നു ട്രെൻഡ്.
ടേക്ക് എവേ അഥവാ പാഴ്സൽ സേവനത്തിന്റെ വിഹിതം നാമമാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ ടേക്ക് എവേയുടെ പങ്ക് 30 ശതമാനം വരെയാണെന്ന് പ്രമുഖ റെസ്‌റ്റോറന്റ് ശൃംഖലകൾ പറയുന്നു.
10%
മഹാമാരിക്കാലത്ത് ചായോസ് ഭക്ഷണ ശൃഖല ടേക്ക് എവേയിൽ വിഹിതം 10 ശതമാനമായി ഉയർത്തി.
200%
കെ.എഫ്.സിക്കും മക്‌ഡൊണാൾസിനും ടാകോ ബെല്ലിനും വളർച്ച 200%
30%
സ്‌പെഷ്യാലിറ്റി റെസ്‌റ്റോറന്റിന് ടേക്ക് എവേ വിഹിതം 30 ശതമാനം.