മാരുതി സുസുക്കി അരീനയിൽ 100% വായ്പയുമായി ഓണം ഓഫർ
Wednesday 30 September 2020 12:00 AM IST
കൊച്ചി: കാർ വാങ്ങാൻ 100 ശതമാനം വായ്‌പ ഉൾപ്പെടെ ആകർഷക ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി അരീനയിൽ ഓണം ഓഫർ ഇന്നുകൂടി. നിരവധി ഉറപ്പായ സമ്മാനങ്ങളും മാരുതി ഫിനാൻസുമായി ചേർന്ന് ആകർഷക വായ്‌പാ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
899 രൂപ മുതലാണ് ഇ.എം.ഐ. ഏഴു വർഷമാണ് വായ്‌പാ കാലാവധി. പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും കിട്ടും. സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ശമ്പള ജീവനക്കാർ, സ്വയം തൊഴിലുകാർ എന്നിവർക്ക് പ്രത്യേക പലിശയിളവുണ്ട്. ഇതോടൊപ്പം 19,700 രൂപ മുടക്കി ഓൾട്ടോ, സ്വിഫ്‌റ്റ്, വാഗൺആർ, എസ്-പ്രസോ എന്നിവ വാങ്ങാനുള്ള അവസരവുമുണ്ട്. പഴയ കാർ മാറ്റി പുതിയത് വാങ്ങാൻ എക്‌സ്ചേഞ്ച് സൗകര്യവും 25,000 രൂപവരെ എക്‌സ്ചേഞ്ച് ബോണസും ലഭ്യമാണ്.