നെ​ല്ലി​ക്കു​ന്ന് ​സം​ഘ​ർ​ഷം: അ​ഞ്ചു​പേ​രെ പിടിച്ചു

Wednesday 30 September 2020 7:12 AM IST

കോ​വ​ളം​:​ ​വി​ഴി​ഞ്ഞം​ ​നെ​ല്ലി​ക്കു​ന്നി​ൽ​ ​നാ​ട്ടു​കാ​രെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ​ ​അ​ഞ്ചു​പേ​രെ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌​തു.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​ക​രാ​റെ​ടു​ത്ത​ ​ക​മ്പ​നി​യു​ടെ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​കൊ​ല്ലം​ ​ക​രു​നാ​ഗ​പ​ള്ളി​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​ക​ണ്ണ​ൻ,​ ​സു​ജി​ത്ത്,​ ​ശ്യാം​കു​മാ​ർ,​ ​അ​ര​വി​ന്ദ്,​ ​അ​രു​ൺ​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലായ​ത്.​ ​ഞാ​യ​റാ​ഴ്ച​ ​വൈ​കി​ട്ട് ​ഏ​ഴോ​ടെ​ ​വി​ഴി​ഞ്ഞം​ ​നെ​ല്ലി​ക്കു​ന്ന് ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​പ്ര​തി​ക​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ക്യാ​മ്പി​ന് ​സ​മീ​പം​ ​മ​ദ്യ​പി​ച്ച് ​പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​ത് ​ചോ​ദ്യം​ ​ചെ​യ്‌​ത​തോ​ടെ​യാ​ണ് ​ഇ​വ​ർ​ ​ആ​ക്ര​മി​ച്ച​ത്.​ ​ ബി​യ​ർ​ ​കു​പ്പി​ ​കൊ​ണ്ടു​ള്ള​ ​അ​ടി​യേ​റ്റ് ​നെ​ല്ലി​ക്കു​ന്ന് ​സ്വ​ദേ​ശി​ക​ളാ​യ​ ​വി​ജ​യ​ൻ,​ ​ലോ​റ​ൻ​സ് ​എ​ന്നി​വ​ർ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റു.​ ​ഇ​വ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു