ഹൈടെക്കായി ക്ലാസ് മുറികൾ ; ഹൈസ്‌കൂൾ-ഹയർസെക്കൻഡറിയിൽ 3928 പ്രൈമറിയിൽ 904
- 11 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഒരുങ്ങുന്നത് ഹൈടെക് കെട്ടിടങ്ങൾ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 3,928 ക്ലാസ് മുറികൾ ഹൈടെക് ആക്കി. 904 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് സംവിധാനവും ഒരുക്കി. നിർമ്മാണം പൂർത്തിയായ 11 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കിഫ്ബി പദ്ധതിയിൽ മൂന്ന് കോടി ചെലവിട്ട് പഴഞ്ഞി ജി.വി.എച്ച്.എസ്.എസ്, എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്, നാട്ടിക ജി.എഫ്.എച്ച്.എസ്.എസ്, വടക്കാഞ്ചേരി ജി.ജി.എച്ച്.എസ്, വരവൂർ ജി.എച്ച്.എസ്.എസ് എന്നീ അഞ്ച് സ്‌കൂളുകളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. ഈ പദ്ധതിയിൽപെടുന്ന ആറ് വിദ്യാലയം നവംബർ മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കും.
2021 ജനുവരിയിൽ മറ്റ് മൂന്ന് വിദ്യാലയങ്ങളുടെയും നിർമ്മാണം പൂർത്തിയാകും. പ്ലാൻഫണ്ടിൽ നിന്ന് 35 വിദ്യാലയങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. നിർമ്മാണം പൂർത്തിയായ ജി.എൽ.പി.എസ് കുരിയച്ചിറ, ജി.യു.പി.എസ് പുത്തൻചിറ, ജി.എൽ.പി.എസ് പുത്തൂർ, ജി.എൽ.പി.എസ് എരുമപ്പെട്ടി, ജി.യു.പി.എസ് ചേറായി, ജി.എച്ച്.എസ്.എസ് കടവല്ലൂർ എന്നിങ്ങനെ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും അന്ന് നടക്കും.
ആറ് വിദ്യാലയങ്ങളുടെ നിർമ്മാണം ഒക്ടോബറിലും 2021 ജനുവരിയിൽ ഒമ്പത് വിദ്യാലയങ്ങളുടെയും മാർച്ചിൽ ആറ് വിദ്യാലയങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കും. ഇതിൽ മാടായിക്കോണം, വടക്കുംകര, പൈങ്കുളം, കിള്ളിമംഗലം, പെരിഞ്ഞനം യു.പി സ്‌കൂളുകളിലും കൊടകര, മറ്റത്തൂർ, കുന്നംകുളം, തൃക്കൂർ എൽ.പി. സ്‌കൂളുകളിലുമായി എന്നിങ്ങനെ ഒമ്പത് വിദ്യാലയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാംഘട്ടം കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ജി.എച്ച്.എസ്.എസ് തിരുവില്വാമല, ജി.എച്ച്.എസ്.എസ് പഴയന്നൂർ, ടി.പി.ജി.എച്ച്.എസ്.എസ് തൃക്കൂർ എന്നീ വിദ്യാലയങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. 2021 ജനുവരിയിൽ പൂർത്തീകരിക്കും.
നിർമ്മാണം ആരംഭിച്ച മികവിന്റെ കേന്ദ്രങ്ങൾ
13 വിദ്യാലയങ്ങൾ ധനസഹായം
കിഫ്ബിയുടെ 5 കോടി
പൂർത്തീകരിച്ചത്
കരൂപ്പടന്ന ജി.എച്ച്.എസ്.എസ്, ചെറുതുരുത്തി ജി.എച്ച്.എസ്.എസ്
തീരദേശ കിഫ്ബി തീരദേശ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നാല് വിദ്യാലയങ്ങളുടെ നിർമ്മാണം. ജി.എച്ച്.എസ്.എസ് എടവിലങ്ങ്, ജി.യു.പി.എസ് വാടാനപ്പിള്ളി, ജി.എൽ.പി.എസ് കോണത്തുകുന്ന്, ജി.യു.പി.എസ് മന്ദലാംകുന്ന്
''കിഫ്ബി കില പദ്ധതിയിൽ ഉൾപ്പെട്ട 29 വിദ്യാലയങ്ങൾക്ക് ഒരു കോടി അനുവദിച്ചിട്ടുണ്ട്. എൽ.എസ്.ജി.ഡിക്കാണ് ഇതിന്റെ നിർമ്മാണച്ചുമതല.
മുഹമ്മദ് സിദ്ദിഖ്
ജില്ലാ കോഓർഡിനേറ്റർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.