മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി
Wednesday 30 September 2020 12:02 AM IST
തിരുവനന്തപുരം: ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് ഭീഷണിയെത്തിയത്. മണിക്കൂറുകൾക്കകം വിളിച്ച ഫോണിന്റെ ഉടമയെ കായംകുളം ചേരാവള്ളിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴിയെടുത്തശേഷം ഇയാളെ വിട്ടയച്ചു. മൂന്നു ദിവസം മുമ്പ് തന്റെ ഫോൺ നഷ്ടപ്പെട്ടെന്നാണ് ഇയാൾ മൊഴിനൽകിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കി.