നിയന്ത്രണം പാളിയാൽ പൊലീസ് ' പൂട്ടിക്കും '

Wednesday 30 September 2020 3:10 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തുമെന്നും മനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി കുറഞ്ഞത് ഒരു മീറ്റർ അകലം മാർക്ക് ചെയ്‌ത് വൃത്തം വരയ്ക്കണം. ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. നിയന്ത്രണങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ അറിയിക്കണം. മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് കടകൾക്കെതിരെ നടപടി സ്വീകരിച്ചു.