അനുരാഗ് കശ്യപിന് നോട്ടീസ്
Thursday 01 October 2020 2:12 AM IST
മുംബയ്: ബോളിവുഡ് സംവിധായൻ അനുരാഗ് കശ്യപിന് മുംബയ് പൊലീസിന്റെ നോട്ടീസ്.
നടി ഉന്നയിച്ച ലൈെഗികാരോപണവുമായി ബന്ധപ്പെട്ടാണിത്. ഇന്ന് രാവിലെ 11ന് വെർസോവ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
2013 ൽ അനുരാഗ് മോശമായി പെരുമാറി എന്നാണ് നടിയുടെ ആരോപണം. പരാതിയിൽ മുംബയ് പൊലീസ് സെപ്തംബർ 22 നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു.