48 പേർ പ്രതിപട്ടികയിൽ; 16 പേർ മരിച്ചു
Thursday 01 October 2020 2:04 AM IST
ന്യൂഡൽഹി: ബാബ്‌റി മസ്‌ജിദ് കേസിൽ സി.ബി.ഐ പ്രതിപ്പട്ടികയിൽ 48 പേരായിരുന്നു. ഇവരിൽ 16 പേർ മരിച്ചു. 32 പേരിൽ 26 പേരാണ് കോടതിയിൽ ഹാജരായത്. മഹന്ത് നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ് എന്നിവരെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെ ആറ് പ്രതികൾ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയിൽ ഹാജരായില്ല. കല്യാൺ സിംഗും ഉമാ ഭാരതിയും കൊവിഡ് ചികിത്സയിലാണ്.
ആ 32 പേർ
നേതാക്കൾ
- എൽ.കെ അദ്വാനി
- മുരളി മനോഹർ ജോഷി
- ഉമാഭാരതി
- കല്യാൺ സിംഗ്
- വിനയ് കത്യാർ
- സാക്ഷി മഹാരാജ്
- സാധ്വി ഋതംഭര
- മഹന്ത് നൃത്യ ഗോപാൽ ദാസ്
- ചമ്പത്ത് റായ് ബൻസൽ
- രാം വിലാസ് വേദാന്തി
- സതീഷ് പ്രഥാൻ
- ധരം ദാസ്
- ബൃജിത് ഭൂഷൺ സിംഗ്
- പവൻ കുമാർ പാണ്ഡേ
- ജയ് ഭഗവാൻ ഗോയൽ
- ഓം പ്രകാശ് പാണ്ഡേ
- ലല്ലു സിംഗ്
- ജയ്ഭൻ സിംഗ് പവയ്യ
- ആചാര്യ ധർമേന്ദ്ര ദേവ്
- രാംജി ഗുപ്ത
- പ്രകാശ് ശർമ
- ധർമേന്ദ്ര സിംഗ് ഗുർജാർ
- ആർ.എം. ശ്രീവാസ്തവ
കർസേവകർ
- രാം ചന്ദ്ര കാത്രി
- സുധീർ കക്കർ
- അമൻനാഥ് ഗോയൽ
- സന്തോഷ് ദുബേ
- വിനയ് കുമാർ റായ്
- കമലേഷ് ത്രിപാഠി
- ഗാന്ധി യാദവ്
- വിജയ് ബഹദൂർ സിംഗ്
- നവീൻ ഭായ് ശുക്ല