800 കടന്ന് കൊവിഡ്, ആശങ്കയോടെ ജില്ല

Thursday 01 October 2020 2:32 AM IST

തൃശൂർ: ജില്ലയിൽ ഇന്നലെ 808 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.

ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. അസുഖബാധിതരായ 7989 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 799 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 കേസുകളുടെ ഉറവിടം അറിയില്ല.

എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 46 പുരുഷൻമാരും 52 സ്ത്രീകളും 10 വയസ്സിന് താഴെ 29 ആൺകുട്ടികളും 26 പെൺകുട്ടികളുമുണ്ട്.

സമ്പർക്ക ക്ലസ്റ്ററുകൾ

  • വലപ്പാട് മണപ്പുറം- 5
  • ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ)- 2
  • ജനറൽ ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ)- 1
  • അമല ഹോസ്പിറ്റൽ- (ആരോഗ്യ പ്രവർത്തകർ)- 1
  • മറ്റ് സമ്പർക്ക കേസുകൾ- 761.