ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി: വിചാരണ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി
Thursday 01 October 2020 2:13 PM IST
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് വീണ്ടും തിരിച്ചടി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേസിന്റെ വിചാരണ രണ്ടുമാസത്തേക്ക് നിറുത്തുവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളുകയായിരുന്നു.തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാം എന്നും ഹൈക്കോടതി വ്യക്തമാക്കി.
വിചാരണ നിറുത്തിവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. .വിചാരണ നിറുത്തി വയ്ക്കുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട് .