15 മിനിട്ടിൽ കൊവിഡ് അറിയാം, ടെസ്റ്റ്‌ കിറ്റ് യൂറോപ്യൻ വിപണിയിലേക്ക്

Friday 02 October 2020 12:16 AM IST

ബ്രിട്ടൻ: പതിനഞ്ച് മിനിട്ടിൽ കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിംഗ് കിറ്റുകൾ രംഗത്തിറക്കി ബെക്ടൺ ഡിക്കിൻസൺ മിനിറ്റുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന ടെസ്റ്റ് കിറ്റുകൾ യൂറോപ്പിൽ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ ടെസ്റ്റ് കിറ്റ് യൂറോപ്യൻ വിപണിയിൽ എത്തുമെന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്.

മൂക്കിൽനിന്നുള്ള സ്രവങ്ങൾ പരിശോധിച്ച് ആന്റിജൻ സാന്നിദ്ധ്യം തിരിച്ചറിയുന്ന പരിശോധനയാണിത്. കമ്പനിയുടെ തന്നെ വെരിറ്റോർ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കൊവിഡ് പരിശോധനയും നടക്കുന്നത്. ബി.ഡിയുടെ വെരിറ്റോർ ടെസ്റ്റിംഗ് സംവിധാനം നേരത്തെ തന്നെ വൈറൽ പനി പരിശോധിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ബെക്ടൺ ഡിക്കിൻസൺ പുറത്തിറക്കുന്ന കൊവിഡ് ടെസ്റ്റിംഗ് കിറ്റ് യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിലെ പ്രധാനിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ഡിയുടെ യൂറോപ് മേഖലാ മേധാവിയായ ഫെർണാണ്ട് ഗോൾബ്ലാട്ട് പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ കൊവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയിരുന്നു. ഇപ്പോഴും സമാനമായ സാഹചര്യത്തിലേക്കാണ് നാം വീണ്ടും പോവുന്നത്. അതിനാൽ ഇത്തരമൊരു പരിശോധനാകിറ്റിന്റെ ആവശ്യവും വളരെ വലുതാണ് അദ്ദേഹം പറഞ്ഞു.

ഫലം വളരെ പെട്ടന്ന് ലഭിക്കുന്നു എന്നതിനാൽ ആന്റിജൻ പരിശോധനയ്ക്ക് കൊവിഡ് രോഗനിർണയത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതേസമയം, ആർ.ടി.പി.സി.ആർ. ടെസ്റ്റിനേക്കാൾ കൃത്യത കുറവ് എന്ന പ്രശ്നവും ആന്റിജൻ ടെസ്റ്റുകൾക്കുണ്ടെങ്കിലും ബി.ഡിയുടെ കിറ്റിലൂടെ 99 ശതമാനം കൃത്യമായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും കമ്പനി വക്താക്കൾ പ്രതികരിച്ചു.

കിറ്റുകൾ യു.എസ്. വിപണിയിൽ ഇതിനകം എത്തിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ 8 ലക്ഷം കിറ്റുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 ശ​മ​ന​മി​ല്ലാ​തെ​ ​കൊ​വി​ഡ്:​ ​വാ​ക്സി​നെ സം​ശ​യി​ച്ച് ​അ​മേ​രി​ക്ക​ൻ​ ​ജ​നത

​മൊ​​​ഡേ​​​ണ​​​യു​​​ടേ​​​ത​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​കൊ​​​വി​​​ഡ് ​​​വാ​​​ക്‌​​​സി​​​നു​​​ക​​​ൾ​​​ ​​​മി​​​ക​​​ച്ച​​​ ​​​ഫ​​​ലം​​​ ​​​പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നി​​​ട​​​യി​​​ലും​​​ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​ ​​​കൊ​​​വി​​​ഡ് ​​​വാ​​​ക്‌​​​സി​​​നോ​​​ടു​​​ള്ള​​​ ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ​​​ആ​​​ക്സി​​​യോ​​​സ്-​​​ഇ​​​പ്സോ​​​സി​​​ന്റെ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട്. അ​​​ടു​​​ത്ത​​​യി​​​ടെ​​​ ​​​ന​​​ട​​​ന്ന​​​ ​​​സ​​​ർ​​​വേ​​​യി​​​ൽ​​​ ​​​നൂ​​​റ് ​​​ഡോ​​​ള​​​ർ​​​ ​​​ത​​​രാ​​​മെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​പോ​​​ലും​​​ ​​​കൊ​​​വി​​​ഡ് ​​​വാ​​​ക്‌​​​സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ​​​അ​​​മ്പ​​​ത് ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​അ​​​ധി​​​കം​​​ ​​​പേ​​​രും​​​ ​​​പ്ര​​​തി​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​യി​​​രം​​​ ​​​പേ​​​രി​​​ലാ​​​ണ് ​​​ആ​​​ക്സി​​​യോ​​​സ് ​​​-​​​ ​​​ഇ​​​പ്സോ​​​സ് ​​​സ​​​ർ​​​വേ​​​ ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ 26​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​പേ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​പ​​​ണം​​​ ​​​ന​​​ൽ​​​കി​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​വാ​​​ങ്ങു​​​മെ​​​ന്ന് ​​​പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.​​​ ​​​ഹെ​​​ൽ​​​ത്ത് ​​​ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സു​​​കാ​​​ർ​​​ ​​​ചെ​​​ല​​​വ് ​​​വ​​​ഹി​​​ക്കു​​​മെ​​​ങ്കി​​​ൽ​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് ​​​ഭൂ​​​രി​​​ഭാ​​​ഗം​​​ ​​​പേ​​​രു​​​ടേ​​​യും​​​ ​​​നി​​​ല​​​പാ​​​ട്.​​​ ​​​ഇ​​​തേ​​​ ​​​സ​​​ർ​​​വേ​​​യി​​​ൽ​​​ ​​​ത​​​ങ്ങ​​​ൾ​​​ ​​​സ്ഥി​​​ര​​​മാ​​​യി​​​ ​​​ക​​​ൺ​​​സ​​​ൾ​​​ട്ട് ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഡോ​​​ക്ട​​​ർ​​​ ​​​നി​​​ർ​​​ദ്ദേ​​​ശി​​​ച്ചാ​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് 62​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യു.​​​എ​​​സ് ​​​ഫു​​​ഡ് ​​​ആ​​​ൻ​​​ഡ് ​​​ഡ്ര​​​ഗ് ​​​അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ​​​ ​​​അം​​​ഗീ​​​കാ​​​രം​​​ ​​​ന​​​ൽ​​​കി​​​യാ​​​ൽ​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് 54​​​ശ​​​ത​​​മാ​​​നം​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡൊ​​​ണാ​​​ൾ​​​ഡ് ​​​ട്രം​​​പ് ​​​അം​​​ഗീ​​​കാ​​​രം​​​ ​​​ന​​​ൽ​​​കി​​​യാ​​​ൽ​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് 19​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​പേ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​പ്ര​​​തി​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ​​​പ്ര​​​സി​​​ഡ​​​ന്റി​​​ന്റെ​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​തേ​​​ടി​​​ല്ലെ​​​ന്നാ​​​ണ് 60​​​ശ​​​ത​​​മാ​​​നം​​​ ​​​പേ​​​രു​​​ടെ​​​ ​​​പ്ര​​​തി​​​ക​​​ര​​​ണം.