തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി

Wednesday 07 October 2020 8:37 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊന്നു.എളനാട് സ്വദേശി സതീഷ് എന്ന കുട്ടൻ(38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്‌. പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരിക്കാം കൃത്യം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സതീഷ്. രണ്ട് മാസത്തെ പരോളിനാണ് ഇയാൾ നാട്ടിലെത്തിയത്. കൊലയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.