കമ്മിഷനടിച്ച് കമ്മിഷനടിച്ച് സ്വപ്‌ന കൊയ്‌തത് കോടികൾ മാത്രമല്ല, പൊന്നുംവിലയുള്ള ഭൂസ്വത്തും
കൊച്ചി : യു.എ.എ കോൺസുലേറ്റിന്റെ കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട് തനിക്ക് വൻതോതിൽ കമ്മിഷൻ ലഭിച്ചതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെങ്കിലും, ഇതിനോ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ, ഒരുകിലോ സ്വർണം എന്നിവയ്ക്കോ മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഒരു കിലോ സ്വർണം കടത്തുമ്പോൾ കോൺസുലേറ്റ് ജനറലിന് 1000 ഡോളർ നൽകണമെന്ന് സ്വപ്നയും സന്ദീപും റമീസിനെ ധരിപ്പിച്ചിരുന്നു.
സ്വപ്‌നയുടെ സ്വത്ത്
തിരുവനന്തപുരത്ത് കണ്ണേറ്റുമുക്കിൽ 9.7 സെന്റ് സ്ഥലം
കരമനയിൽ 1.5 സെന്റ് സ്ഥലം
സ്പേസ്‌പാർക്കിൽ ശമ്പളം 1.07 ലക്ഷം രൂപ
സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും 39.66 ലക്ഷം വീതം ലഭിച്ചു
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ഒാരോ തവണയും 65,000 രൂപ വീതം റമീസ് നൽകി
യു.എ.ഇ കോൺസുലേറ്റിൽ ശമ്പളം 975 യു.എസ് ഡോളർ
2018 ജൂണിൽ കോൺസൽ ജനറൽ 35,000 ഡോളർ നൽകി
കോൺസുലിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദ് 50,000 ഡോളർ നൽകി
2018 ആഗസ്റ്റിൽ പ്രളയസമയത്ത് കോൺസൽ ജനറൽ 20,000 ഡോളർ നൽകി
2018 -19 കാലയളവിൽ പലതവണയായി 65,000 ഡോളർ ഇന്ത്യൻ രൂപയാക്കി മാറ്റി.ഇ ത് ഏകദേശം 45 ലക്ഷം രൂപ വരും
2017 - 2018ൽ ഷാർജ ഭരണാധികാരി ഇന്ത്യ സന്ദർശിച്ചപ്പോൾ 50,000 യു.എസ് ഡോളർ ടിപ്പ് നൽകി
ഇതിലൊരു വിഹിതം ഉപയോഗിച്ച് മാരുതി എസ്ക്രോസ് കാർ വാങ്ങി
കമ്മിഷൻ കിട്ടിയത്
യു.എ.എഫ്.എക്സിൽ നിന്ന് 35,000 ഡോളർ
കാർപാലസ് ഗ്രൂപ്പിൽ നിന്ന് 70,000 ഡോളർ
യൂണിടാക്, സാൻവെഞ്ച്വേഴ്സ് എന്നിവരിൽനിന്ന് 1.08 കോടി രൂപ
ഫോർത്ത്ഫോഴ്സിൽനിന്ന് 30,000 ഡോളർ
കടത്തിയത് 166.882 കിലോ സ്വർണം
സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ 21 തവണയായി റമീസ് 166.882 കിലോ സ്വർണമാണ് നയതന്ത്രചാനൽ വഴി പലതവണയായി കടത്തിയത്. ടെലിഗ്രാം എന്ന മൊബൈൽ ആപ്ളിക്കേഷനാണ് ആശയവിനിമയത്തിന് ഉപയോഗിച്ചത്.