തൃശൂരിൽ വീണ്ടും കൊലപാതകം; കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു

Saturday 10 October 2020 1:46 PM IST

തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു. ജൂലായിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിനു ശേഷം കേസിലെ പ്രതികളെല്ലാം ഒളിവിൽ പോയി.

പ്രദേശത്ത് താമസിച്ചുവന്നിരുന്ന നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദർശ് വധക്കേസിലെ ഒമ്പത് പ്രതികൾ. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അന്തിക്കാട് മേഖലയിൽ പതിവാണ്.