കാറിൽ നിന്ന് ഇറങ്ങി ചെറുചിരിയുമായി ലാലേട്ടന്‍, രാജകീയ വരവ് വൈറലാക്കി സോഷ്യൽ മീഡിയ
Saturday 10 October 2020 5:50 PM IST
ദൃശ്യം രണ്ടാംഭാഗത്തിന്റെ ലൊക്കേഷനിലേക്ക് തന്റെ പുതിയ കാറില്‍ മോഹന്‍ലാല്‍ എത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ചാവിഷയം. വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച് ചെറുചിരിയുമായി എത്തുന്ന ലാലേട്ടന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വീഡിയോ വെറും 15 സെക്കന്‍ഡ് മാത്രമേയുള്ളൂ. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ് ഈ വീഡിയോ.
ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് തോള്‍ ചരിച്ച് നടന്നുപോകുന്ന വീഡിയോ ഏതൊരു മോഹന്‍ലാല്‍ ആരാധകന്റേയും മനം കവരുമെന്ന് ഉറപ്പാണ്. 'വരുന്നത് രാജാവാകുമ്പോള്‍ വരവ് രാജകീയമാകും' എന്ന തലവാചകത്തില്‍ വിഡിയോ സൈബര്‍ ലോകം ഏറ്റെടുത്തു. ഇതിനൊപ്പം ലൊക്കേഷനില്‍ മോഹന്‍ലാലും മറ്റ് താരങ്ങളുമുള്ള ചിത്രം സംവിധായകന്‍ ജിത്തു ജോസഫും പങ്കുവച്ചിട്ടുണ്ട്. ലാലേട്ടൻ മറ്റു താരങ്ങളുമായി ലൂഡോ കളിക്കുന്ന ചിത്രമാണിത്.