രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു; കേരളത്തിൽ ആശങ്ക

Tuesday 13 October 2020 10:40 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തിൽ ഇത് ഒരു ലക്ഷത്തിന് അടുത്ത് വരെ എത്തിയിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 71,75,880 ആയി. 706 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 8,38,729 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്റെ കണക്കുകൾ പറയുന്നു.

ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിൾ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കർണാടകയിൽ 7,606, തമിഴ്നാട്ടിൽ 4879, ആന്ധ്രയിൽ 3224, ഡൽഹിയിൽ 1849 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്. കേരളത്തിൽ 5930 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ കഴിഞ്ഞ അഞ്ച് ആഴ്ചയായി കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രായം അറിയിച്ചു.