പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു, വിവാഹത്തിന് പിന്നാലെ യുവതിയും കാമുകനും അഴിക്കുള്ളിൽ

Wednesday 14 October 2020 7:09 AM IST

കൊട്ടിയം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു,കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജുവിന്റെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്വകാര്യ ബസ് ജീവനക്കാരനാണ് രഞ്ജിത്ത്. പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു ഇയാൾക്കൊപ്പം പോയത്. ഭർത്താവുമായുളള വിവാഹ ബന്ധം നിലനിൽക്കെ തന്നെ യുവതി രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രഞ്ജിത്തിനും രണ്ടു കുട്ടികളുണ്ട്.

അഞ്ജുവിനെ വീട്ടിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് കാണാതായത്.അന്വേഷണത്തിനൊടുവിൽ ഇരുവരെയും രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ യുവതിയേയും കാമുകനെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.