മോനെ, ഇത് പൊട്ടാത്ത ലഡ്ഡു

Sunday 18 October 2020 12:00 AM IST

ആ​ദ്യ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ​ ​ഈ​ ​ഫോ​ട്ടോ​ ​എ​ന്താ​ണെ​ന്നു​ ​പ​ല​രും​ ​ക​ണ്ടു​ ​തീ​രു​മാ​നി​ച്ചി​രി​ക്കും.​ ​പ്ര​തേ​കി​ച്ചും​ ​മധുരം ഇഷ്ടപ്പെടുന്നവ​ർ.​ഡോ​ക്‌​ട​ർ​മാ​രു​ടെ​യും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​ടി​ ​വി​ ​ഷോ​ക​ളി​ൽ​ ​മൈ​ദാ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്,​ ​ബേ​ക്ക​റി​ ​പ​ല​ഹാ​ര​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക​ ​എ​ന്നൊ​ക്കെ​ ​അ​ടി​ക്ക​ടി​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കാം.​ ​അ​തെ​ല്ലാം​ ​കാ​ണു​ക​യും​ ​കേ​ൾ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​രാ​ണ് ​ ന​മ്മ​ളി​ൽ​ ​ അ​ധി​ക​വും.​ ​ പ​ക്ഷേ​ ​ വൈ​കു​ന്നേ​രം​ ​ജോ​ലി​ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോൾ കു​ട്ടി​ക​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​വാ​ങ്ങ​ണ​മ​ല്ലോ​ ​എ​ന്നു​ക​രു​തി​ ​ഓ​ടി​പ്പോ​യി​ ​മേ​ൽ​പ്പ​റ​ഞ്ഞ​ ​സം​ഗ​തി​ക​ളൊ​ക്കെ​ത്ത​ന്നെ​ ​വാ​ങ്ങി​യാ​ണ് ​മി​ക്ക​വ​രും​ ​വീ​ടു​ക​ളി​ൽ​ ​എ​ത്തു​ക.
വി​ദേ​ശി​ക​ളും​ ​സ്വാ​ദേ​ശി​ക​ളു​മാ​യ​ ​പ​ല​ത​രം​ ​പ​ല​ഹാ​ര​ങ്ങ​ളും​ ​റെ​സി​പ്പി​ക​ളും​ ​ഇ​പ്പോ​ൾ​ ​പ്ര​ചാ​ര​ത്തി​ലു​ണ്ട്.​ ​അ​വ​യു​ണ്ടാ​ക്കാ​നു​ള്ള​ ​എ​ളു​പ്പ​വ​ഴി​ക​ൾ​ ​നെ​റ്റി​ലും​ ​യു​ട്യൂ​ബി​ലു​മൊ​ക്കെ​യു​ണ്ട്.​കൊവിഡ് ​കാ​ല​ത്ത് ​എല്ലാവരുടെ​യും​ ​പ്ര​ധാ​ന​വി​നോ​ദ​ം പാചക ​പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു​ ​എ​ന്ന് ​മി​ക്ക​വ​ർ​ക്കും​ ​അ​റി​യാ​മ​ല്ലോ​.​ ​ തെ​ക്കേ​ ​ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ത്ര​ ​സു​പ​രി​ചി​ത​മ​ല്ലാ​ത്ത​ ​ഒ​രു​ ​പ​ല​ഹാ​ര​മാ​യി​രു​ന്നു​ ​ല​ഡ്ഡു.​ ​എ​ന്തും​ ​അ​നു​ക​രി​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​രാ​ണ​ല്ലോ​ ​ന​മ്മ​ൾ.​ ​അ​ങ്ങ​നെ​ ​പ​ല​കാ​ര്യ​ങ്ങ​ളെ​യും​ ​പോ​ലെ​ ​ന​മ്മു​ടെ​ ​ഇ​ട​യി​ലേ​ക്കും​ ​ല​ഡ്ഡു​ ​ക​ട​ന്നു​വ​ന്നു.​ ​പ്ര​മേ​ഹ​ത്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​ണ് ​കേ​ര​ള​മെ​ന്നു​ ​പ​ല​രും​ ​പ​റ​യാ​റു​ണ്ട്. ​എ​ങ്കി​ലും​ ​​ന​മ്മു​ടെ​ ​ബേ​ക്ക​റി​ക​ളി​ലും​ ​പ​ല​ഹാ​ര​ക്ക​ട​ക​ളി​ലും​ ​ക​ണ്ണാ​ടി​പ്പെ​ട്ടി​ക​ളി​ൽ​ ​ല​ഡ്ഡു​ ​സ്ഥാ​നം​ ​പി​ടി​ച്ചു.​ ​മാ​ത്ര​മ​ല്ല​ ​മീ​റ്റി​ംഗു​ക​ളി​ലെ​ ​വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കും​ ​സ​ന്തോ​ഷ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​ല​ഡ്ഡു​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​'​മോ​നെ​ ​മ​ന​സി​ൽ​ ​ല​ഡ്ഡു​ ​പൊ​ട്ടി​"​ ​എ​ന്ന​ ​പ​ര​സ്യ​വാ​ച​കം​ ​പോ​ലും​ ​ഇ​ന്നു​ ​മ​ലയാ​ള​ത്തി​ൽ​ ​വളരെ പരിചിതമായി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​പൊ​തു​വെ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​മ​ഞ്ഞ​നി​റ​ത്തി​ൽ​ ​ഉ​രു​ള​ക​ളാ​യി​ ​കാ​ണു​ന്ന​ ​മ​ധു​ര​മു​ള്ള​ ​ഈ​ ​പ​ല​ഹാ​രം​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രു​ണ്ടാ​കി​ല്ല.​ ​ന​ല്ല​ ​മ​ധു​ര​മു​ണ്ടെ​ങ്കി​ലും​ ​വ​രി​വ​രി​യാ​യിഭം​ഗി​യാ​യി​ ​ക​ണ്ണാ​ടി​പ്പെ​ട്ടി​ക​ളി​ൽ​ ​അ​ടു​ക്കി​ ​പു​റ​മെ​ ​പ​ഞ്ച​സാ​ര​തൂ​വി​ ​അ​ല​ങ്ക​രി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്ന​ ​ല​ഡ്ഡു​ ​ആ​ണെ​ന്ന് ​തോ​ന്നു​മെ​ങ്കി​ലും​ ​ഇ​ത് ​അ​ത​ല്ല.​ ​വി​ട​ർ​ന്നു​ ​വ​രു​ന്ന​ ​സൂ​ര്യ​കാ​ന്തി​പ്പൂ​വി​ന്റെ​ ​ഉ​ൾ​ഭാ​ഗ​ത്തി​ന്റെ​ ​മാ​ക്രോ​ ​ഷോ​ട്ടാ​ണ്.