പൃഥ്വിരാജ് തലസ്ഥാനത്തേക്ക്
പൃഥ്വിരാജ് വീണ്ടും തലസ്ഥാനത്തേക്ക്. തനുബാലക്ക് സംവിധായനാകുന്ന ചിത്രത്തിലഭിനയിക്കനായാണ് പൃഥ്വി തലസ്ഥാനത്തെത്തുന്നത്. അടുത്ത മാസം ചിത്രീകരണമാരംഭിക്കുന്ന ഇൗ ചിത്രം നിർമ്മിക്കുന്നത് ജോമോൻ ടി. ജോണും ആന്റോ ജോസഫും ചേർന്നാണ്. കളമശേരിയിൽ ജനഗണമന എന്ന ചിത്രത്തിലഭിനയിച്ച് വരികയാണ് പൃഥ്വിരാജ്. ക്യൂനിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ബ്ളെസിയുടെ ആട് ജീവിതമാണ് പൃഥ്വിരാജിന് പൂർത്തിയാക്കാനുള്ള ചിത്രം. ഇനി അറുപത് ദിവസത്തെ ചിത്രീകരണമാണ് ആട് ജീവിതത്തിന് അവശേഷിക്കുന്നത്. ഷാജി കൈലാസിന്റെ കടുവ, രതീഷ് അമ്പാട്ട് - മുരളി ഗോപി ചിത്രം, നവാഗതനായ എസ്. മഹേഷിന്റെ കാളിയൻ എന്നീ ചിത്രങ്ങൾ പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇൗ ചിത്രങ്ങളുടെയും ചിത്രീകരണ തീയതി തീരുമാനിച്ചിട്ടില്ല.