വെള‌ളാപ്പള‌ളി നടേശനുമായി ചർച്ച നടത്തി പി കെ കൃഷ്‌ണദാസ്; വി.സി നിയമനവുമായി ബന്ധപ്പെട്ട് പിന്തുണ അറിയിച്ചു

Saturday 17 October 2020 12:54 PM IST

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള‌ളാപ്പള‌ളി നടേശനുമായി ചർച്ച നടത്തി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‌ണദാസ്. ഇന്ന് രാവിലെ 10.30ഓടെയാണ് എൻ.ഡി.എ നേതാക്കൾക്കൊപ്പം കണിച്ചുകുളങ്ങരയിലെ വെള‌ളാപ്പള‌ളി നടേശന്റെ വീട്ടിലേക്ക് കൃഷ്‌ണദാസ് എത്തിയത്. ശ്രീനാരായണ ഓപ്പൺ സർവകലാശാല വിഷയത്തിൽ വെള‌ളാപ്പള‌ളിയുടെ നിലപാടിനോട് പൂർണ പിന്തുണ കൃഷ്‌ണദാസ് അറിയിച്ചു.

വെള‌ളാപ്പള‌ളി നടേശനുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കണ്ട കൃഷ്‌ണദാസ് ശ്രീനാരായണ സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെ വിമർശിച്ച വെള‌ളാപ്പള‌ളിയുടെ നിലപാടിനോട് യോജിക്കുന്നതായി പറഞ്ഞു.