ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റിന് മുകളിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം,​ ലോകത്ത് ആദ്യം; വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യവകുപ്പ്

Sunday 18 October 2020 10:36 PM IST

ബെയ്‌ജിംഗ് : ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റിനു മുകളിൽ കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ഡോയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടൽമത്സ്യത്തിന്റെ പായ്ക്കറ്റിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനിൽക്കുന്നതുമായ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ അറിയിച്ചു.

നഗരത്തിൽ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യമുള്ള പാക്കേജുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിന് കാരണമാവുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഏത് രാജ്യത്തുനിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സി.ഡി.സി വ്യക്തമാ ക്കിയിട്ടില്ല.