പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് മരണം
Monday 19 October 2020 9:14 AM IST
പാലക്കാട്: വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ഇവർ മരണപ്പെട്ടത്. അയ്യപ്പൻ (55), രാമൻ, (55) ,ശിവൻ (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ മദ്യപിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ സംഭവത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാവുകയുളളൂ. മദ്യം തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവന്നത് എന്നാണ് നിഗമനം. മരണത്തിൽ അന്വേഷണം ആരഭിച്ചതായി പൊലീസ് അറിയിച്ചു.