കെ എം ഷാജിയ്‌ക്ക് വധഭീഷണി; പിന്നിൽ മുംബയ് ബന്ധമുള‌ളയാളെന്ന് എം എൽ എ

Monday 19 October 2020 3:21 PM IST

കണ്ണൂർ: തനിക്കെതിരെ വധിക്കുമെന്ന് ഭീഷണിമുഴക്കുന്ന ഓഡിയോ സന്ദേശം ലഭിച്ചതായി കെ.എം.ഷാജി എംഎൽഎ. വധഭീഷണിയിൽ എം.എൽ.എ പരാതി നൽകിയിട്ടുണ്ട്. മുംബയിലുള‌ള കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ആളാണ് ഇതിനുപിന്നിലെന്ന് എം.എൽ.എ പരാതിയിൽ പറഞ്ഞു. ഓഡിയോ ക്ളിപിലെ ആളുകൾക്ക് രാഷ്‌ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്കും, ഡിജിപിയ്‌ക്കും, സ്‌പീക്കർക്കും ഓഡിയോ ഉൾപ്പടെ നൽകിയ പരാതിയിൽ എം.എൽ.എ അറിയിച്ചു.

ഓഡിയോ ക്ളിപ്പിൽ സംസാരിച്ചവർ‌ക്ക് രാഷ്‌ട്രീയ ബന്ധമുണ്ടെന്നും ടി.പി.ചന്ദ്രശേഖരൻ വധവുമായി ഇവർക്ക് ബന്ധമുണ്ടെന്നും കരുതുന്നതായി കെ.എം ഷാജി അറിയിച്ചു.