കമൽനാഥിന്റെ 'ഐറ്റം' കമന്റ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതിഷേധ മൗനവ്രതം

Tuesday 20 October 2020 12:50 AM IST

ഭോ​പ്പാ​ൽ​:​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​യ​ ​വ​നി​താ​ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​ ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ക​മ​ൽ​നാ​ഥി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മ​ദ്ധ്യ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​ശി​വ​രാ​ജ് ​സിം​ഗ് ​ചൗ​ഹാ​ൻ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​ക്ക് ​ക​ത്തെ​ഴു​തി.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ഇ​മ​ർ​തി​ ​ദേ​വി​യെ​യാ​ണ് ​ഒ​രു​ ​പൊ​തു​പ​രി​പാ​ടി​ക്കി​ടെ​ ​ക​മ​ൽ​നാ​ഥ് ​'​ഐ​റ്റം​'​ ​എ​ന്ന് ​പ​റ​ഞ്ഞ് ​അ​വ​ഹേ​ളി​ച്ച​ത്.​ ​അ​തി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​നി​ങ്ങ​ൾ​ ​അ​തി​നെ​ ​അ​നു​കൂ​ലി​ക്കു​ന്ന​താ​യി​ ​ക​രു​തു​മെ​ന്നും​ ​ചൗ​ഹാ​ൻ​ ​എ​ഴു​തി​യ​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു. ക​മ​ൽ​നാ​ഥി​ന്റെ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​ചൗ​ഹാ​ൻ,​ ​ബി.​ജെ.​പി​ ​എം.​പി​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ന​രേ​ന്ദ്ര​സിം​ഗ് ​തോ​മ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ര​ണ്ടു​ ​മ​ണി​ക്കൂ​റോ​ളം​ ​മൗ​ന​ ​വ്ര​തം​ ​ന​ട​ത്തി.​ ​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ ​മ​ന്ത്രി​മാ​രാ​യ​ ​ന​രോ​ട്ടം​ ​മി​ശ്ര,​ ​ബു​പേ​ന്ദ​ർ​ ​സിം​ഗ്,​ ​വി​ശ്വാ​സ് ​സാ​രം​ഗ് ​തു​ട​ങ്ങി​യ​വ​രും​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഭോ​പ്പാ​ലി​ലെ​ ​മി​ന്റോ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​മൗ​ന​ ​വ്ര​ത​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ന​വം​ബ​ർ​ 3​ന് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​തു​ട​ങ്ങാ​നി​രി​ക്കെ​ ​ക​മ​ൽ​നാ​ഥി​നെ​ ​പ്ര​സ്താ​വ​ന​ ​കോ​ൺ​ഗ്ര​സി​നെ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​ ഐ​റ്റം​ ​എ​ന്ന​ത് ​മോ​ശം​ ​അ​ർ​ത്ഥ​ത്തി​ല​ല്ല​ ​പ്ര​യോ​ഗി​ച്ച​തെ​ന്ന​ ​വി​ശ​ദീ​ക​ര​ണം​ ​ക​മ​ൽ​നാ​ഥും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

 വെട്ടിലാക്കിയ കമന്റ്

ദാ​ബ്ര​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​നി​ടെ​യാ​ണ് ​ക​മ​ൽ​നാ​ഥ് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​ഇ​മ​ർ​തി​ ​ദേ​വി​ക്കെ​തി​രെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ത്.​ ​'​ഒ​രു​ ​ഐ​റ്റ​മാ​യ​ ​എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പോ​ലെ​യ​ല്ല​ ​ഞ​ങ്ങ​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ദ്ദേ​ഹം​ ​എ​ളി​യ​വ​നാ​ണ്.​ ​ഞാ​ൻ​ ​എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പേ​ര് ​പ​റ​യേ​ണ്ട​ ​കാ​ര്യ​മി​ല്ല​ല്ലോ.​ ​എ​ന്തൊ​രി​ന​മാ​ണ​ത്'​ ​എ​ന്നാ​യി​രു​ന്നു​ ​ക​മ​ൽ​നാ​ഥി​ന്റെ​ ​വാ​ക്കു​ക​ൾ.​ ​ ​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​യോ​ട് ​കൂ​റു​പു​ല​ർ​ത്തു​ന്ന​ ​ഇ​മ​ർ​തി​ ​ദേ​വി​യും​ 21​ ​എം.​എ​ൽ.​എ​മാ​രും​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നും​ ​രാ​ജി​വ​ച്ച് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​തോ​ടെ​യാ​ണ് ​ക​മ​ൽ​നാ​ഥ് ​സ​ർ​ക്കാ​ർ​ ​വീ​ണ​ത്.