ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്തു
ന്യൂഡൽഹി: ജമ്മുകാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 2001 മുതൽ 2011വരെ ഫാറൂഖ് ജമ്മുകാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷനായിരിക്കെ കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. അതേസമയം ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും ഫറൂഖ് അബ്ദുള്ളയുടെ മകനുമായ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പ്രതികരിച്ചു.