'ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണ്, ഉം.. മാറി നിൽക്ക്': ഭർത്താവ് പകർത്തിയ വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ, ബോക്‌സിംഗ് പരിശീലനത്തിന് ശേഷം ക്ഷീണിതയായി താരം
Tuesday 20 October 2020 7:08 PM IST
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് ഡാനിയൽ വെബ്ബറിനും മക്കളായ നോവ, ആഷർ, നിഷ എന്നിവർക്കും ഒപ്പം ലോസ് ആഞ്ചലസിലാണ് നടി സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവയ്ക്കുന്ന സണ്ണി ലിയോൺ തന്റെ ബോക്സിംഗ് ക്ലാസിന്റെ വിശേഷങ്ങളുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.
ബോക്സിംഗ് ക്ലാസിന് ശേഷം ഭർത്താവ് ഡാനിയൽ വെബ്ബർ എടുത്ത ഒരു വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇടിക്കൊണ്ടും കൊടുത്തും തളർന്നിരിക്കുന്ന സണ്ണിയേയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. താൻ ക്ഷീണിതയാണെന്നും തന്റെ മുഖം ചുവന്നിരിക്കുന്നുവെന്നും സണ്ണി ഡാനിയലിനോട് പറയുന്നത് വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ട് തന്നെ സണ്ണിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു.