ബലാത്സംഗശ്രമത്തിൽ നിന്നും രക്ഷപ്പെടാനായി യുവതി ഓടിയെത്തിയത്  പൗരപ്രമുഖൻ ഓടിച്ച കാറിന്റെ മുൻപിൽ... അപകടത്തിനു പിന്നിലെ ഒരു കൊടും ചതിയുടെ കഥ

Wednesday 21 October 2020 12:47 PM IST

പാലക്കാട് കുഴൽമന്ദത്തിനടുത്തുള്ള ചിതലി എന്ന സ്ഥലത്തു നടന്ന അപകടമരണത്തിന് പിന്നിലെ ചതിയെ കുറിച്ചാണ് റിട്ട. ഡി വൈ എസ് പി ഗിൽബർക്ക് ഈ ആഴ്ച പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്. വെറുമൊരു അപകട മരണമായി എഴുതി തള്ളുമായിരുന്ന നാൽപ്പത്കാരിയായ അജ്ഞാത സ്ത്രീയുടെ മരണത്തിന് പിന്നിലെ ക്രൂരമായ ചതി സമർത്ഥമായ അന്വേഷണത്തിലൂടെയാണ് കേരള പൊലീസ് പുറത്ത് കൊണ്ടുവന്നത്.

കുഴൽമന്ദത്തിനടുത്തുളള വിജനമായ സ്ഥലമാണ് ചിതലി. സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായ ഇവിടെ വഴിതെറ്റി മാനസിക ആസ്വാസ്ഥ്യമുള്ള യുവതി എത്തിച്ചേരുകയും, രണ്ടു നാൾ കഴിഞ്ഞ് മരണപ്പെടുകയും ചെയ്തു. വാഹനമിടിച്ച് മരിച്ചു എന്ന നിലയിൽ ആരംഭിച്ച അന്വേഷണം യുവതിയുടെ നഖത്തിൽ നിന്നും ലഭിച്ച മറ്റൊരാളിന്റെ ത്വക്കിൽ നിന്നും പുതിയ ദിശയിലെത്തി. ക്രൂരമായ ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട യുവതി ചീറിപാഞ്ഞ് എത്തിയ പ്രമുഖന്റെ വാഹനത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. പെട്ടെന്ന് നിർത്താനാവാതെ വാഹനം യുവതിയെ ഇടിച്ച് തെറുപ്പിച്ചു. എന്നാൽ അപകടത്തിൽ പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കുന്നതിന് പകരം പാലത്തിന് താഴേക്ക് തള്ളിയിടുകയാണ് കാറിന്റെ ഉടമ ചെയ്തത്. കേസന്വേഷണത്തിന്റെ തുടർ നടപടികൾക്കായി വീഡിയോ കാണാം...